വണ്ടൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്രചെയ്യുകയായിരുന്നു രാഹുല്‍…നുമ്മടെ രാഹുല്‍ ഗാന്ധി… യാത്രചെയ്ത് ക്ഷീണിച്ച രാഹുലിന് ഇടയ്ക്ക് വിശന്നു..ഭയങ്കര വിശപ്പ്.. നേതാവിന്റെ വിശപ്പ് മനസ്സിലാക്കിയ അണികള്‍ രാഹുല്‍ജിയെ തടഞ്ഞുനിര്‍ത്തി അരീക്കോടുള്ള ബേക്കറിയില്‍ കയറ്റി. ബേക്കറിയിയെത്തിയ രാഹുല്‍ ധൃതംഗപുളകിതനായി…കാരണം അവിടെ അദ്ദേഹം കേട്ട നിലവിളി ഇതാണ് ‘ രാഹുല്‍ സാര്‍ ഔര്‍ ബേക്കറി ,കോണ്‍ഗ്രസ് ബേക്കറി ‘വണ്‍ സെക്കന്റ് സാര്‍ ബേക്കറി സര്‍, കോണ്‍ഗ്രസ് ബേക്കറി സര്‍’… എന്നിങ്ങനെ നിര്‍ത്താതെ നിലവിളിക്കാന്‍ തുടങ്ങിയ അണികളുടെ ആത്മാര്‍ത്ഥതയില്‍ മനസ്സലിഞ്ഞ് രാഹുല്‍ ബേക്കറിയില്‍ കയറി. കൂടെ സെല്‍ഫിയെടുക്കാനുള്ള തിക്കും തിരക്കുമാണ് കാണുന്നത്. വിശന്ന് വയറുകത്തി നില്‍ക്കുമ്പോളാണോ ലവന്‍മാരുടെ സെല്‍ഫിയെടുപ്പ് എന്ന് മനസ്സിലാലോചിച്ച് കാണണം. ഏതായാലും വീഡിയോ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ട്രോള്‍മഴയാണ് പെയ്യുന്നത്.
”രാഹുല്‍ സാര്‍ ഔര്‍ ബേക്കറി ,കോണ്‍ഗ്രസ് ബേക്കറി ‘, വെയര്‍ ഈസ് മൈ ഉണ്ടംപൊരി’ ,’കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലേക്ക് പോകുന്ന വഴി കര്‍ഷകര്‍ക്കുള്ള ബ്രെഡും ബിസ്‌കറ്റും വാങ്ങാന്‍ കോണ്‍ഗ്രസ് ബേക്കറിയിലേക്കു പോകുന്ന രാഹുല്‍ജി…’ എന്നൊക്കെ അടിക്കുറിപ്പോടെയാണ് ചിരിയുണര്‍ത്തുന്ന വീഡിയോ പലരും പങ്കുവെച്ചിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.