വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്‍റെ മാതൃകയാണ് ലൈഫ്മിഷന്‍ എന്ന് മുഖ്യമന്ത്രി; രണ്ടുലക്ഷം വീടുകള്‍ പത്തുലക്ഷം നിറഞ്ഞ പുഞ്ചിരികള്‍

ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന വികസനം എങ്ങനെയാവണമെന്നതില്‍ കേരളം മുന്നോട്ടുവയ്ക്കുന്ന മാതൃകയാണ് ലൈഫ്മിഷന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹരായ എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ സ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ്മിഷന്‍ വ‍ഴി പൂര്‍ത്തീകരിച്ച രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പത്തുലക്ഷം പേരുടെ വീടെന്ന ചിരകാല സ്വപ്നമാണ് രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണത്തിലൂടെ സാധ്യമായത്.

വീടെന്നത് ഒരു സ്വപ്നമായി മാത്രം അവശേഷിച്ച് മണ്ണടിഞ്ഞ് പോയ അനേകരുണ്ടായിരുന്നു ആ രീതിക്കാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. സാധാരണക്കാരന്‍റെ ആ സ്വപ്നങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നിന്നു. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന വിവിധ പദ്ധതികളെ ഏകോപിപ്പിച്ച് ലൈഫ് മിഷന്‍ രൂപീകരിച്ചു.

പദ്ധതിക്ക് കൃത്യമായ മേല്‍നോട്ടം വഹിച്ചു. അതിന് നല്ല രീതിയില്‍ പൊതുജനങ്ങളില്‍ നിന്നും പ്രതികരണമുണ്ടായി. അങ്ങനെയാണ് നമ്മളൊന്നിച്ച് ഇത്രയും വലിയ ലക്ഷ്യം കൈയ്യെത്തിപ്പിടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചു.അതിൽ 106 ഗ്രാമപഞ്ചായത്തുകളിൽ ലക്ഷ്യംപൂർണമായും സാക്ഷാത്കരിച്ചു. അടിമാലിയിൽ ഭൂരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീട്‌ നൽകി. ലൈഫ്‌ മിഷന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായികൊണ്ടിരിക്കുന്നു.

ലൈഫ്‌ മിഷന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക്‌ വലിയ പരിഗണനനയാണ്‌ സർക്കാർ നൽകുന്നത്‌. മൂന്നാംഘട്ടത്തിൽ 85 സമുച്ചയങ്ങൾ പണിയുന്നതിന്‌ ഭൂമി കണ്ടെത്തിയിട്ടുണ്ട്‌. അതിൽ 5 സമുച്ചയങ്ങളുടെ നിർമ്മാണം 2 മാസത്തിനുള്ളിൽ പൂർത്തിയാക്കും.

ധാരാളം പേര്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നുണ്ട്. അവര്‍ക്ക് വീട് ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം പദ്ധതി നടപ്പാക്കിയപ്പോള്‍ ഉയര്‍ന്ന പ്രശ്‌നം പലരുടെയും പേര് വിട്ടുപോയെന്നതാണ്. അപേക്ഷ നല്‍കിയവരില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് നല്‍കും.മുഖ്യമന്ത്രിപറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here