FWD മാഗസിന്‍റെ കവർ ഗേളായി ഐശ്വര്യ ലക്ഷ്‌മി; ചിത്രം ഏറ്റെടുത്ത് ആരാധകർ

ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഐശ്വര്യ ലക്ഷ്‌മി മലയാളികളുടെ പ്രിയ നായികയായി മാറിയത്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഐശ്വര്യ ലക്ഷ്‌മി ഇതിനകം തന്നെ മലയാളത്തിലെ മുൻനിര യുവനായകന്മാർക്കൊപ്പം വേഷമിട്ടു.

നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ടോവിനോക്കൊപ്പം മായാനദി, ഫഹദിനൊപ്പം വരത്തൻ, ആസിഫ് അലിക്കൊപ്പം വിജയ് സൂപ്പറും പൗർണ്ണമിയും എന്നിങ്ങനെ ചെയ്‌ത ചിത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച് നിൽക്കുന്നവയാണ്. വിശാലിന്റെ നായികയായി ആക്ഷൻ എന്ന ചിത്രത്തിലൂടെ തമിഴിലും പ്രേക്ഷകരുടെ പ്രിയങ്കരിയായ ഐഷു അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഐശ്വര്യ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ നിറഞ്ഞു നിൽക്കുന്നത്. FWD മാഗസിന് വേണ്ടി നടത്തിയ കവർ ഗേൾ ഫോട്ടോഷൂട്ടാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ജിൻസ് എബ്രഹാമാണ് ചിത്രം പകർത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News