ചലച്ചിത്ര സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് ഫില്‍മോക്രസി

ഫെബ്രുവരി ഒന്നു മുതല്‍ സ്വതന്ത്ര ചലചിത്ര സംവിധായകര്‍ക്ക് തിരക്കഥാ മാര്‍ഗ്ഗനിര്‍ദ്ദേശ പദ്ധതിയുമായി ഫിലിമോക്രസി ഫൗണ്ടേഷന്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി ചെയ്തുപോന്ന പ്രോഡക്ഷന്‍ സപ്പോര്‍ട്ടിനും ഉപരിയായി എന്തുചെയ്യാന്‍ കഴിയുമെന്ന ശ്രമത്തിന്റെ ഭാഗമായി 2021-ല്‍ ഫില്‍മോക്രസി മുന്നോട്ടുവെക്കുന്ന പുതിയ ഉദ്യമമാണ് സ്‌ക്രിപ്റ്റ് മെന്ററിംഗ് പ്രോഗ്രാം. പരിചയസമ്പന്നരായ ഫിലിംമേക്കേര്‍സും സ്‌ക്രിപ്റ്റ് റൈറ്റേര്‍സും ചേര്‍ന്ന് നയിക്കുന്ന ഈ പ്രോഗ്രാം സ്‌ക്രിപ്റ്റ് മെന്ററിങ്ങിലെ അംഗീകൃത സമ്പ്രദായങ്ങളെ ആധാരമാക്കിയുള്ളതാണ്. ഓരോ പ്രോജക്റ്റിനും പ്രത്യേകം പ്രത്യേകം മെന്റര്‍മാരെ നിയോഗിക്കുകയും ഓരോ ഫിലിംമേക്കേര്‍സിനും അനുയോജ്യമായ സമയ പരിഗണനകളോടെ അവരുടെ
സ്‌ക്രിപ്റ്റുകളെ പ്രത്യേകം പ്രത്യേകമായി വികസിപ്പിച്ചെടുക്കുക എന്ന രീതിയാണ് ഫില്‍മോക്രസി അവലംബിക്കുന്നത്.

ഓരോ പ്രോജക്റ്റും അവയുടെ പ്രത്യേക പ്രശ്‌നപരിസരങ്ങള്‍ കൊണ്ട് വ്യത്യസ്തമായതിനാല്‍, ഓരോന്നിനും പ്രത്യേകം വിനിയോഗിക്കപ്പെട്ട മെന്ററുമായി പ്രവര്‍ത്തിക്കുന്നതിനും ആവശ്യമെങ്കില്‍ മറ്റുള്ള മെന്റേര്‍സിന്റെ സഹായം തേടുന്നതിനും കഴിയുന്ന രീതിയിലാണ് ഈ പ്രോഗ്രാം സംവിധാനം ചെയ്തിരിക്കുന്നത്. ഓരോ ഫിലിംമേക്കേര്‍സിന്റെയും ഒറിജിനല്‍
വിഷനെ സാക്ഷാല്‍ക്കരിക്കാന്‍ പ്രാപ്തമായ രീതിയില്‍ നിലവിലുള്ള സ്‌ക്രിപ്റ്റിന്റെ അപര്യാപ്തത്തകളെ പരിഹരിച്ച്, പൂര്‍ണ്ണതയിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം തന്നെ. അതുമാത്രമല്ല, തുടര്‍ന്ന് പ്രോഡക്ഷന്‍ ഘട്ടത്തിലും പോസ്റ്റ്-പ്രോഡക്ഷന്‍ ഘട്ടത്തിലുമൊക്കെ പ്രസ്തുത പ്രോജക്റ്റിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പരിചയസമ്പന്നരായ മെന്റേര്‍സിന് കഴിയും.

മൂന്ന് വര്‍ഷം മുമ്പ് ഫില്‍മോക്രസി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അതിന്റെ മുഖ്യ ഉദ്ദേശം, പരമാവധി കുറഞ്ഞ ചിലവില്‍ സിനിമകള്‍ ചെയ്യാന്‍ സ്വതന്ത്ര സിനിമാ സംവിധായകരെ സഹായിക്കുക എന്നതായിരുന്നു. സാമ്പത്തികമായ ഗ്രാന്റിലൂടെ ഒരു സിനിമയെ മാത്രമേ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയൂ എന്ന തിരിച്ചറിവില്‍നിന്നും, ഫില്‍മോക്രസി സവിശേഷമായ ഒരു
മോഡലിന് രൂപം കൊടുത്തു. സാമ്പത്തിക സഹായം നല്‍കുന്നതിനുപകരം നിര്‍മ്മാണ ഉപകരണങ്ങള്‍ കൊടുത്തുകെണ്ട് സപ്പോര്‍ട്ട് ചെയ്യുക എന്നതായിരുന്നു അത്. ഒരു പ്രോജക്റ്റ് ചെയ്യാന്‍ വേണ്ട മൂലധനം കൊണ്ട് അങ്ങിനെ നിരവധി പ്രോജക്റ്റുകളെ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞു എന്നത് വലിയൊരു കാര്യം തന്നെയാണ്. ഇതുവരെ 19 പ്രോജക്റ്റുകള്‍ക്ക് പ്രൊഡക്ഷന്‍ സപ്പോര്‍ട്ടും നിര്‍മ്മാണ സാമഗ്രികളും ലഭ്യമാക്കാന്‍ കഴിഞ്ഞു. ഇങ്ങിനെ ചെയ്ത ചില സിനിമകള്‍ നിരവധി ഫെസ്റ്റിവലുകളില്‍ പങ്കെടുക്കുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.

ഏറ്റവം മികച്ച ചിത്രത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം ലഭിച്ച വാസന്തി കൂടാതെ വിത്ത്, സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍, പിക്‌സേലിയ തുടങ്ങിയ എട്ട് ഫീച്ചര്‍ സിനിമകള്‍, റോസ ലിമ, മുന്‍, അതീതം തുടങ്ങിയ ആറ് ഷോര്‍ട്ട് ഫിലിമുകള്‍, മൂന്ന് ഡോക്യുമന്ററി സിനിമകള്‍ എന്നിവയെല്ലാം ഫില്‍മോക്രസിയുടെ സപ്പോര്‍ട്ടോടെ വളരെ കുറഞ്ഞ ചിലവില്‍ ചെയ്ത പ്രോജക്റ്റുകളാണ്.

ഫിലിമോക്രസി ഫൗണ്ടേഷന്റെ പ്രോഡക്ഷന്‍ സപ്പോര്‍ട്ട് പ്രോഗ്രാമിന് തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്റ്റുകള്‍ക്കാണ് നിലവില്‍ സ്‌ക്രിപ്റ്റ് മെന്ററിംഗ് പ്രോഗ്രാം ലഭ്യമാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.filmocracy.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9895129378 എന്ന നമ്പരില്‍ വിളിക്കുകയോ ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here