കേന്ദ്ര മന്ത്രിമാരും കേന്ദ്ര-സംസ്ഥാന ഭരണവുമുണ്ടായിട്ടും ഒന്നും ചെയ്തില്ല; ആലപ്പു‍ഴ ബൈപ്പാസ് ഉദ്ഘാടന ദിവസം കോണ്‍ഗ്രസിന്‍റെ പ്രഹസന പ്രതിഷേധം

ആലപ്പു‍ഴയില്‍ നിന്ന് അരഡസനോളം കേന്ദ്രമന്ത്രിമാരും കേന്ദ്ര-സംസ്ഥാന ഭരണവും ഉണ്ടായിരുന്നപ്പോ‍ഴും ഒന്നും ചെയ്യാത്ത കോണ്‍ഗ്രസ് ആലപ്പു‍ഴ ബൈപ്പാസിന്‍റെ ഉദ്ഘാടന ദിവസം പ്രഹസന പ്രതിഷേധവുമായി രംഗത്ത്. അധികാരം കയ്യിലുണ്ടായിരുന്നപ്പോള്‍ ഒന്നും ചെയ്യാത്തതിന്‍റെ ജാള്യത മറച്ച് പിടിക്കാനാണ് കോണ്‍ഗ്രസിന്‍റെ പ്രഹസനം. ഇത്‌ ജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പ്‌ ഉണ്ടാക്കിയിട്ടുണ്ട്‌.

ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്കാണ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. എം ലിജുവിന്‍റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ കുത്തി ഇരിക്കാന്‍ തുടങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കുഗുണ്ടയി.

ജില്ലയിൽനിന്നുള്ള എ കെ ആന്റണിയും വയലാർ രവിയും കെ സി വേണുഗോപാലുമടക്കം പല വർഷങ്ങളിൽ കേന്ദ്ര മന്ത്രിമാരായിരുന്നിട്ടും സാധിക്കാത്തതാണ്‌ എൽഡിഎഫ്‌ സർക്കാർ നടത്തിയെടുത്തത്‌.

2016 ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുമ്പോൾ കേവലം 15 ശതമാനം പണിപോലും പൂർത്തിയാക്കാത്ത അവസ്ഥയിലായിരുന്നു ബൈപാസ്‌.

പിന്നീടുള്ള നാലര വർഷംകൊണ്ടാണ്‌ മേൽപ്പാലം പൂർണമായും നിർമ്മിച്ചത്‌. റെയിൽവേയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായ നിസ്സഹകരണം പരിഹരിച്ചത്‌ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരന്റെ നിരന്തര ഇടപെടലിലാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here