ആരാധനാലയം തകര്‍ത്ത് ഹീനമായ അക്രമം നടത്തിയവരാണ് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നതെന്ന് സിദ്ദാര്‍ത്ഥ്

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തെ പിന്തുണച്ചും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും നടന്‍ സിദ്ദാര്‍ത്ഥ്. ആരാധനാലയം തകര്‍ത്തവരാണ് ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ആവശ്യപ്പെടുന്നത്. അവരെ സ്‌നേഹിക്കുകയും ആഘോഷിക്കുകയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.

പ്രതിഷേധത്തെ തുടര്‍ന്ന് ചെങ്കോട്ടയില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ സത്യാവസ്ത ഇന്നലെ പുറത്തുവന്നിരുന്നു. ചെങ്കോട്ടയില്‍ കര്‍ഷരുടെ കൊടി ഉയര്‍ത്തിയത് പഞ്ചാബി നടന്‍ ദീപ് സിദ്ദുവും സംഘവുമാണെന്ന് വ്യക്തമായി. ഡല്‍ഹിയിലെ പ്രതിഷേധപ്രകടത്തിനിടെ നടന്ന അക്രമത്തില്‍ കര്‍ഷകസംഘടനകള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 60 ദിവസമായി സമാധാനപരമായ സമരമാണ് നടത്തി വന്നത്. എന്നാല്‍ ചില വ്യക്തികളും സംഘടനകളും സമാധാനപരമായ സമരം എന്ന ധാരണയെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ചെങ്കോട്ടയില്‍ നടന്ന സമരത്തില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞു കയറി. രാജ്യത്തിന്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘര്‍ഷങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. സമരത്തിന്റെയും സംഘര്‍ഷങ്ങളുടേയും വിവരങ്ങള്‍ ശേഖരിച്ച ശേഷം വിശദമായ പ്രതികരണം പിന്നീട് നടത്തുമെന്നും കിസാന്‍ മോര്‍ച്ച പറഞ്ഞിരുന്നു.

ഹീനമായ കുറ്റകൃത്യം ചെയ്തവരാണ് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് പറയുന്നത്. അഭിപ്രായ വ്യത്യാസം തന്നെയല്ലേ ദേശസ്‌നേഹം. ജയ് ശ്രീറാം എന്നും സിദ്ദാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here