മാമാട്ടിക്കുട്ടിയും മാളൂട്ടിയും വീണ്ടും; ചിത്രങ്ങള്‍ കാണാം

മലയാളികളുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങളാണ് ബേബി ശാലിനിയും അനിയത്തി ബേബി ശ്യാമിലിയും. മാമാട്ടിക്കുട്ടിയമ്മയെയും മാളൂട്ടിയേയുമൊക്കെ മലയാളികള്‍ക്ക് ഇന്നും മറക്കാനാവില്ല. വലുതായിട്ടും ഈ സഹോദരിമാരുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും മലയാളികള്‍ക്ക് കൗതുകമാണ്.

ഇപ്പോള്‍ ചേച്ചി ശാലിനിക്ക് ഒപ്പം ശ്യാമിലി പങ്കുവച്ച പുതിയ ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനാണ് ഇരുവരുമെത്തിയത്. മകന്‍ ആദ്വിക്കിനൊപ്പമാണ് ശാലിനി വിവാഹത്തിനെത്തിയത്. കണ്ണിറുക്കി പോസ് ചെയ്തും കുസൃതികാട്ടിയുമൊക്കെ ആദ്വിക്ക് ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവര്‍ന്നു.

ശാലിനിയാണ് ആദ്യം സിനിമയിലെത്തിയത്. തൊട്ടുപിന്നാലെ അനിയത്തി ശ്യാമിലിയും അഭിനയത്തിലേക്ക് എത്തി. രണ്ടാം വയസില്‍് ശ്യാമിലി അഭിനയിച്ചു തുടങ്ങി്. കന്നഡ, മലയാളം, തമിഴ് ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.

തമിഴ് താരം അജിത്തുമായുള്ള പ്രണയവിവാഹത്തിനു ശേഷം അഭിനയത്തിനോട് വിട പറഞ്ഞ് കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ശാലിനി ചേക്കേറിയതിനു ശേഷമാണ് അനിയത്തി ശ്യാമിലിയുടെ രണ്ടാം വരവ്. സിദ്ധാര്‍ത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തില്‍ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്.

കുഞ്ചാക്കോ ബോബന്‍ നായകനായ ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു. രണ്ടാം വരവില്‍ നാലോളം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാത്തതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത് പഠന തിരക്കുകളില്‍ മുഴുകുകയായിരുന്നു ശ്യാമിലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here