കുഞ്ഞുകുഞ്ഞാലി’; മരക്കാറിലെ പുതിയ വിശേഷം പങ്കുവച്ച് മോഹൻലാൽ

മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’. മലയാള സിനിമയിൽ ഏറ്റവുമധികം ബജറ്റിൽ ഒരുങ്ങുന്ന ചിത്രം എന്ന ഖ്യാതിയോടെയാണ് മരക്കാർ പ്രദർശനത്തിന് എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ എല്ലാം തന്നെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. മുൻപ് പ്രഖ്യാപിച്ച റിലീസ് തീയതി മാറ്റിയെങ്കിലും ഉടൻ തന്നെ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്ന സൂചന നൽകി ആദ്യ ഗാനം പുറത്തുവിടുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ പുതിയ ഗാനമെത്തുന്നുവെന്ന് മോഹൻലാൽ തന്നെയാണ് അറിയിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകൻ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News