കാർത്തിക് രാമകൃഷ്ണൻ നായകനാകുന്ന ‘ബനേർഘട്ട’ഫസ്റ്റ് ലുക്ക് പോസ്റ്റർ ; ആശംസ നേർന്ന് സിനിമാലോകം!

കഴിഞ്ഞ വര്‍ഷം ‘ഷിബു’ എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ പുതുമുഖ താരം കാര്‍ത്തിക് രാമകൃഷ്ണൻ നായകനാകുന്ന ‘ബനേർഘട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ‘ബനേർഘട്ട’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ബഹുഭാഷാ സിനിമയായിട്ടാണ് ഒരുങ്ങുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. മലയാള സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. എല്ലാ താരങ്ങളും തന്നെ ആശംസകൾ നേർന്നുകൊണ്ടാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.’ബനേർഘട്ട’ എത്തുന്നത് ആമസോണിലൂടെ, ജനുവരിയോടെ ഷുട്ടിംഗ് പുര്‍ത്തിയാകും.

കാര്‍ത്തികിന്‍റെ പുതിയ ചിത്രമായ ‘ബനേര്‍ഘട്ട’ കോപ്പിറൈറ്റ് പിക്ചേഴ്സിന്‍റെ ബാനറിൽ മിഥുൻ തരകൻ നിര്‍മ്മിച്ച് വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയാണ്. കാർത്തിക്കിനൊപ്പം സ്കൂൾ കാലയളവ് മുതൽ സഹപാഠിയായിരുന്നു വിഷ്ണു നാരായണൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here