ലൈഫ് മിഷനിലൂടെ ഒന്നരലക്ഷം കുടുംബങ്ങള്‍ക്ക് കൂടി വീട് വച്ച് നൽകും: മുഖ്യമന്ത്രി

ലൈഫ് മിഷനിലൂടെ ഒന്നരലക്ഷം വീടുകൾകൂടി വച്ച് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതോടെ വീടില്ലാത്തവർക്ക് നാല് ലക്ഷം വീടുകൾ വച്ച് നൽകാൻ സംസ്ഥാന സർക്കാരിനാകുമെന്നും സാധാരണക്കാരന്‍റെ സന്തോഷകരമായ ജീവിതമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ സംസ്ഥാന സർക്കാർ യഥാര്‍ത്ഥ്യമാക്കിയത് രണ്ടര ലക്ഷം കുടുംബങ്ങളുടെ ജീവിതാഭിലാഷമാണ്
നാലര വർഷം കൊണ്ട് 2.5 ലക്ഷം കുടുംബങ്ങൾക്ക് പുതിയ വീട്. എന്നാൽ പദ്ധതി ഇ‍ഴിടെകൊണ്ട് അവസാനിക്കുന്നില്ല. ഈ വർഷം ഒന്നരലക്ഷം വീടുകൾകൂടി വച്ച് നൽകുമെന്നും ഇതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് വീടില്ലാത്തവർക്ക് മൂന്ന് ഘട്ടങ്ങളിലൂടെയാണ് വീട് വച്ച് നൽകിയത്.ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയായത് 52,607 വീടുകൾ. രണ്ടാം ഘട്ടത്തില്‍ 87,711 വീടുകളുംമൂന്നാം ഘട്ടത്തില്‍ 3,174 വീടുകള്‍ പൂര്‍ത്തിയായി. പ്രധാൻ മന്ത്രി ആവാസ് യോജനയില്‍ 81083 വീടുകള്‍ നിർമ്മിക്കാൻ ക‍ഴിഞ്ഞു. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മിഷനിലൂടെ 6484 വീടുകളും വച്ചു നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News