പുല്ലേപ്പടി കൊലപാതകം ആസൂത്രിതമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജ്

കൊച്ചി പുല്ലേപ്പടി കൊലപാതാകം ആസൂത്രിതമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജ്. മോഷണക്കേസിൽ തെളിവ് നശിപ്പിക്കാനാണ് കൂട്ടുപ്രതിയായാ ജോബിയെ സുഹൃത്ത് ഡിനോയ് കൊലപ്പെടുത്തിയതെന്ന് പൊലീസ്. തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച കൊലപ്പെടുത്തിയ ശേഷം പ്രെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

ബുധനാഴ്ച്ച ഉച്ചയോട് കൂടിയാണ് പുല്ലേപ്പടിയിൽ റെയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിൽ മൃതദേഹം പൂർണ്ണമായും കത്തിയതോടെ ആളെ തിരിച്ചറിയാൻ സാധിച്ചില്ല.

ഇതിനിടെയാണ് പുതുക്കലവട്ടത്ത് വീട് കുത്തിതുറന്ന് സ്വർണ്ണം കവർന്ന കേസിൽ മാനാശേരി ഡിനോയും സംഘംവും പൊലീസിൻ്റെ പിടിയിലാകുന്നത്. കൂട്ടുപ്രതി ജോബിയെ കുറിച്ച് അന്വേഷിച്ചപ്പോയാണ് കൊലപാതകത്തിൻ്റെ ചുരുളഴിയുന്നത്.

ചുളിക്കൽ സ്വദേശി ഡിനോയ് ക്രിസ്റ്റോ, കണ്ണമാലി സ്വദേശി മണിലാൽ, മലപ്പുറം തിരൂർ സ്വദേശി ഹാരിസ് വി എന്നിവരാണ് നിലവിൽ പൊലീസിൻ്റെ പിടിയിലായത്. കൊല്ലപ്പെട്ട ജോബി ഉൾപ്പടെ 4 അംഗ സംഘമായാരുന്നു പുതുവത്സര ദിനത്തിൽ വീട് കുത്തിത്തുറന്ന് 130 പവൻ സ്വർണം കവർന്നത്.

കേസിലുൾപ്പെട്ട ഡിനോയിയുടെ ബന്ധുവീട്ടിലായിരുന്നു ഇവർ കവർച്ച നടത്തിയത്. നിലവിൽ മോഷണക്കേസിലാണ് പ്രതികൾക്കെതിരെ കേസെടുത്തതെങ്കിലും ഇവരുടെ പങ്ക് വ്യക്തമായ ശേഷം കൊലക്കേസിലും ഉൾപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here