വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കും

വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കും. നാളെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപനത്തിൽ നിന്നും 16 പ്രതിപക്ഷ പാർട്ടികളാണ് വിട്ടുനിൽക്കുന്നത്. ബഡ്‌ജറ്റ്‌ സമ്മേളനം സാക്ഷിയാവുക വലിയ പ്രതിഷേധങ്ങൾക്കാകും.

സഭാ സമ്മേളനത്തിന് മുന്നോടിയായി വിളിക്കേണ്ട സർവ്വകക്ഷിയോഗം എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് മറ്റന്നാൾ മാത്രമാണ് ചേരുക. ഇതരത്തിൽ പ്രതിപക്ഷത്തെ കേൾക്കാൻ തയ്യാറാകാതെ നാളെ സഭ തുടങ്ങുമ്പോൾ മോഡി സർക്കാരിനെ കാത്തിരിക്കുന്നത് വലിയ പ്രതിഷേധങ്ങളാണ്.

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചു സഭാ സമ്മേളനത്തിന് മുന്നോടിയായി നാളെ നടക്കുന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷ പാർട്ടികൾ ബഹിഷ്ക്കരിക്കും. ചർച്ചകൾ അനുവദിക്കാതെ ഏകപക്ഷീയമായാണ് സർക്കാർ കാർഷിക നിയമങ്ങൾ പാസാക്കിയതെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു.

സിപിഐഎം, സിപിഐ, കേരള കോണ്ഗ്രസ് (എം) കോണ്ഗ്രസ്, ശിവസേന ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് നയപ്രഖ്യാപനം ബഹിഷ്ക്കരിക്കുക. ബഡ്‌ജറ്റ്‌ ദിനമായ 2ന് കർഷകർ പ്രഖ്യാപിച്ചിരുന്ന പാര്ലമെന്റ്റ് മാർച്ച് പിന്വാകിച്ചിട്ടുണ്ടെങ്കിലും ഇതവണത്തെ ബഡ്‌ജറ്റ്‌ സമ്മേളനത്തിൽ കേന്ദ്രസർക്കാരിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News