ബേക്കറിക്കാരനായി അജു വര്‍ഗീസ് ; സാജന്‍ ബേക്കറി ട്രെയിലര്‍ പുറത്തിറങ്ങി

അജു വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രം ‘സാജന്‍ ബേക്കറി സിന്‍സ് 1962’ ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അജു വര്‍ഗീസാണ് ചിത്രത്തിന്റെ ട്രെയിലര്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അരുണ്‍ ചന്തുവാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 2 ന് ചിത്രം പുറത്തിറങ്ങും. ഒരു ബേക്കറിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ അജു വര്‍ഗീസും ലെനയും സഹോദരങ്ങളുടെ വേഷത്തിലാണ് എത്തുന്നത്. പുതുമുഖ നടി രഞ്ജിത മേനോനാണ് നായിക. ബേക്കറിക്കാരനായാണ് അജു വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. സഹോദരങ്ങള്‍ തമ്മില്‍ അടികൂടുന്നതടക്കം സിനിമയില്‍ കടന്നുവരുന്നുണ്ട്.

ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ലെന, ഗ്രേസ് ആന്റണി, ജാഫര്‍ ഇടുക്കി, കെ.ബി. ഗണേഷ്‌കുമാര്‍, രമേശ് പിഷാരടി,ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം, എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഒപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്. റാന്നി, പത്തനംതിട്ട എന്നീ സ്ഥലങ്ങളിലായാണ് സിനിമ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.

തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് അജു വര്‍ഗീസ്,അരുണ്‍ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഗുരുപ്രസാദ് ഛായാഗ്രഹണവും സംഗീതം പ്രശാന്ത് പിള്ളയും നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യുസര്‍-അനീഷ് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരുര്‍,എഡിറ്റര്‍-കല-എം ബാവ, വസ്ത്രാലങ്കാരം-ബ്യുസി ബേബി ജോണ്‍, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍,സ്റ്റില്‍സ്-അഫ്‌സല്‍ സുലൈമാന്‍ എന്നിവരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News