ശ്രദ്ധനേടി ഇൻസ്‌പെക്ടർ വിക്രം ട്രെയ്‌ലർ; പ്രധാന കഥാപാത്രമായി ഭാവന

മലയാളത്തിലും കന്നഡയിലും അടക്കം തെന്നിന്ത്യൻ സിനിമ മേഖലയിൽ നിരവധി ആരാധകരുള്ള താരമാണ് ഭാവന. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇൻസ്‌പെക്ടർ വിക്രം. ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. പ്രജ്വൽ ദേവ്‌രാജ് നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഭാവന തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ശ്രീ നരസിംഹയാണ് ഇൻസ്‌പെക്ടർ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. റൊമാന്റിക് ആക്ഷൻ ത്രില്ലർ മൂഡിലൊരുക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ഭാവനയ്ക്കും പ്രജ്വൽ ദേവ്‌രാജിനും പുറമെ രഘു മുഖർജി, പ്രദീപ്, ദർശൻ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം തെന്നിന്ത്യൻ സിനിമ ലോകത്ത് തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു ഭാവന. ‘നമ്മള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. അഭിനയമികവുകൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി.
സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. പിന്നീട് വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99-ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ഭാവന. ഇപ്പോൾ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് ഭാവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News