ഐഎഫ്എഫ്‍കെ രജിസ്ട്രേഷൻ 30 മുതൽ

കേരള രാജ്യന്തര ചലച്ചിത്രോത്സവം രജിസ്ട്രേഷൻ ജനുവരി 30 മുതൽ ആരംഭിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രകടമായ മാറ്റങ്ങളുമായാണ് ഇത്തവണ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ൪ മേഖലകയിലായി നടത്തപ്പെടുന്ന ഫെസ്റ്റ് കാണികൾ എങ്ങനെയാകും സ്വീകരിക്കുക എന്നതും ചർച്ച വിഷയമാകുന്നുണ്ട്. കോവിഡ് 19 പശ്ചാത്തലതിൽ വേദിയിലുണ്ടായ മാറ്റങ്ങളും സിനിമാസ്വാദകർ പാലിക്കേണ്ട മുൻകരുതലുകളും ഫിലിം അക്കാദമായി ചെയർമാൻ വിശദീകരിച്ചു.

അടുത്ത മാസം 12 മുതല്‍ 19 വരെയാണ് ഐഎഫ്എഫ്‍കെ. ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്‍കെയ്‍ക്ക് വിപുലമായ ആഘോഷങ്ങള്‍ ഉണ്ടാകില്ല. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവടങ്ങളില്‍ വെച്ചാണ് ഇത്തവണ ഐഎഫ്എഫ്‍കെ നടക്കുക. ഒരു സ്ഥലത്ത് മാത്രമേ ഒരാള്‍ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയൂ. അതത് മേഖലകളിലുള്ളവർ അവിടെ രജിസ്റ്റർ ചെയ്യണം. കോവിഡ്‌ നെഗറ്റീവ് ആയവർക്കെ പ്രേവേശനം നൽകു.

പാസ് നൽകുന്നതിന് മുമ്പ് ആന്റിജൻ പരിശോധന ഉണ്ടാകും. പരിശോധനയുടെ പൂർണ്ണ ചിലവ് അക്കാദമി വഹിക്കും.

റിസർവേഷൻ ചെയ്യുന്നവർക്ക് മാത്രമേ സിനിമ കാണാൻ കഴിയൂ. ആലപ്പുഴയിൽ ഉള്ളവർക്ക് തിരുവനന്തപുരത്തും രജിസ്‍ട്രേഷൻ ചെയ്യാം. തിരുവനന്തപുരം മേഖലയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ നിന്നുള്ളവർക് രജിസ്റ്റർ ചെയ്യാം. തിരുവനന്തപുരം 2500, എറണാകുളം 2500, പാലക്കാട് 1500, തലശ്ശേരി 1500 എന്നിങ്ങനെയാണ് പാസുകള്‍ വിതരണം ചെയ്യുക.

അതെ സമയം കേരള ചലച്ചിത്ര അക്കാദമിയുടെ ലൈഫ് ടൈംഅച്ചീവ്മെൻറ് അവാർഡ് ഫ്രഞ്ച് ചലച്ചിത്രകാരൻ ഷീൻ ലുക് ഗൊദാർദിന് സമ്മാനിക്കും . കേരള രാജ്യന്തര ചലച്ചിത്രോത്സവത്തില്‍ വെച്ചാണ് അവാര്‍ഡ് സമ്മാനിക്കുക. ചലച്ചിത്ര അക്കാദമി ചെയര്‍മാൻ കമല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഷീൻ ലുക് ഗൊദാർദിന്റെ അസാന്നിദ്ധ്യത്തില്‍ വിഖ്യാത സംവിധായകൻ അടൂര്‍ ഗോപാലകൃഷ്‍ണൻ പുരസ്‍കാരം ഏറ്റുവാങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News