കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണും കാതും പൂട്ടിയിരിക്കുമ്പോള്‍ പിണറായി സര്‍ക്കാരിന്‍റെ ഇശ്ചാശക്തിയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും മറ്റൊരുദാഹരണമായി മാറുകയാണ് ആലപ്പുഴ ബൈപ്പാസ്

50 വര്‍ഷക്കാലത്തെ കാത്തിരുപ്പിനാണ് വിരാമമാകുന്നത്…


പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന 2016 ൽ ബൈപ്പാസിന്റെ 13 ശതമാനം പ്രവര്‍ത്തികള്‍ മാത്രമായിരുന്നു നടന്നിട്ടുണ്ടായിരുന്നത്. പിന്നീടുള്ള നാലരവര്‍ഷക്കാലം കൊണ്ടാണ് 87 ശതമാനം ജോലികളും ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്.
അര നൂറ്റാണ്ട് മുൻപ്ആരംഭിച്ച പദ്ധതി പൂര്‍ത്തിയാക്കാന്‍ എന്ത് കൊണ്ട് ഇത്രനാള്‍കാത്തിരിക്കേണ്ടി വന്നുവെന്നത് ചോദ്യമാണ്.

ഓരോ തെരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസ് മുന്നോട്ടുവച്ചിരുന്ന മോഹനസുന്ദര വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ബൈപ്പാസ് നിർമാണം പൂർത്തിയാക്കുമെന്നത്.
1970ലാണ് ബൈപാസിന്റെ സർവ്വേ നടപടികൾ ആരംഭിക്കുന്നത്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടെ 1987 ൽ നിര്‍മ്മാണം ആരംഭിച്ചു. ഇതിനിടെ 45 വര്‍ഷത്തിലധികം കാലം കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നു. രാജീവ് ഗാന്ധിയും നരസിംഹ റാവുവും മൻമോഹൻ സിങ്ങുമെല്ലാം പ്രധാനമന്ത്രിമാരായി. കേരളത്തിൽനിന്നാകട്ടെ പ്രമുഖരായ നിരവധി കോൺഗ്രസ് നേതാക്കൾ അക്കാലത്ത് കേന്ദ്ര മന്ത്രിസഭയിലെ താക്കോൽ സ്ഥാനങ്ങളിലുണ്ടായിരുന്നു….

എകെ ആന്റണി, കേരളം കണ്ടിട്ടുള്ളതിൽ വച്ച് വെച്ച് ഏറ്റവും ശക്തനായ കോൺഗ്രസ് നേതാക്കളിൽ ഒരാൾ… ആലപ്പുഴക്കാരനായ ആന്റണി കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ രണ്ടാമനാണ്, 2006 മുതൽ 2014 വരെ രാജ്യത്തിന്റെ പ്രതിരോധമന്ത്രി, ഇപ്പോഴും രാജ്യസഭാംഗം, ബൈപാസ് നിർമാണം ആരംഭിച്ചതിനുശേഷം രണ്ടുതവണ കേരളത്തിൻറെ മുഖ്യമന്ത്രിയുമായിട്ടുണ്ട് ആൻറണി…

ആലപ്പുഴയിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവിന് ഇത്രയധികം സ്വാധീനം കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ആലപ്പുഴയുടെ, കേരളത്തിന്റെ ഒരു ജനകീയാഭിലാക്ഷ്യം നിറവേറ്റാൻ സാധിക്കാത്തതെന്ന് ആലോചിക്കേണ്ടതല്ലേ…?

വയലാർ രവി ,
മറ്റൊരാലപ്പുഴക്കാരൻ
2011 മുതൽ 2014 വരെ വിദേശകാര്യ മന്ത്രാലയത്തിന്റേതടക്കം നിർണായകമായ ഒന്നിലധികം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കേന്ദ്ര മന്ത്രിയാണ് …

കെ സി വേണുഗോപാൽ, 2011 നും 14 നുമിടയിൽ
ഊർജ്ജ മന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയുമടക്കം ചുമതല വഹിച്ച കേന്ദ്രമന്ത്രി, ബൈപ്പാസ് നിർമാണത്തിൽ ആദ്യഘട്ടങ്ങളിൽ ചില ഇടപെടലുകൾ നടത്തിയിരുന്നെങ്കിലും പിന്നീട് അവയെല്ലാം പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു …

കൊടിക്കുന്നിൽ സുരേഷ്, കേന്ദ്ര സർക്കാരിൽ തൊഴിൽ മന്ത്രാലയത്തിന് ചുമതല വഹിച്ച മന്ത്രി …

  • ഇവരൊക്കെ ആലപ്പുഴക്കാരായ കോൺഗ്രസ് നേതാക്കളാണ്. കേരളത്തിൽ നിന്നുള്ള വേറെയുമെത്രയോ പ്രമുഖർ വിവിധ കാലങ്ങളിൽ കേന്ദ്ര സർക്കാരുകളുടെ ഭാഗമായിരുന്നു.
  • കേന്ദ്രത്തിലും സംസ്ഥാനത്തിലും കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്ന എത്രയോ വർഷങ്ങൾ ഇതിനിടയിൽ ഉണ്ടായിരുന്നു
  • അന്നൊക്കെ എന്തെങ്കിലുമൊരാത്മാർത്ഥത ഈ നേതാക്കൾ കാണിച്ചിരുന്നെങ്കിൽ ഇതിലുമെത്രയോ കാലം മുൻപേ ആലപ്പുഴ ബൈപ്പാസിലൂടെ വാഹനങ്ങളോടിയേനെ…
  • ഇടപെടൽ ശേഷി ഇല്ലാതിരുന്നിട്ടല്ല, ഇത്തരം പ്രശ്നങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാൻ ഇവരാരും ശ്രമിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഭരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാകണം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ പ്രതിനിധികളായാണ് തങ്ങളെന്ന മിനിമം ബോധ്യമെങ്കിലും ഇപ്പറഞ്ഞവർക്കുണ്ടായിരുന്നെങ്കിൽ വലിയൊരു ജനകീയ അഭിലാഷത്തെ കണ്ടില്ലെന്ന് നടിക്കാൻ ആവില്ലായിരുന്നു.

തടസ്സങ്ങൾ പലതുമുണ്ടായേക്കാം. എന്നാൽ തടസങ്ങളിൽ ചാരി തൊടുന്യായങ്ങൾ പറഞ്ഞ് വികസന സ്വപ്നങ്ങളെ തല്ലി കെടുത്തുന്നതല്ല യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനമെന്നും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നുകൊണ്ട് ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതാണ് ഒരു യഥാർത്ഥ ഭരണാധികാരിയുടെ ജനങ്ങളോടുള്ള ഉത്തരവാദിത്വമെന്നും പിണറായി വിജയനിലൂടെ ഈ നേതാക്കൾ പഠിക്കണം

ഈ ഒരൊറ്റ ഉദാഹരണം മാത്രമല്ല പിണറായി വിജയൻ സർക്കാരിന് ഉയർത്തിക്കാട്ടാനുള്ളത് , ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി ഇടമൺപവർ ഹൈവേ, ദേശീയപാത സ്ഥലം ഏറ്റെടുപ്പ്, അഞ്ച് വൻകിട പാലങ്ങളുടെ പൂർത്തീകരണം, ഇവയെല്ലാം ഒരു സർക്കാരിൻറെ ഇച്ഛാശക്തിയാൽ സാധ്യമായവയാണ്

പദ്ധതിയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ 185 കോടി ചെലവാക്കിയപ്പോള്‍ സംസ്ഥാന സർക്കാർ ചെലവിട്ടത് 250 കോടി രൂപയാണ്. നാടിന്റെ വികസന സ്വപ്നങ്ങള്‍ക്കുമുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണും കാതും പൂട്ടിയിരിക്കുമ്പോള്‍ പിണറായി സര്‍ക്കാരിന്‍റെ ഇശ്ചാശക്തിയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും മറ്റൊരുദാഹരണമായി മാറുകയാണ് ആലപ്പുഴ ബൈപ്പാസ്….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News