ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഇനി ഗൂഗിള്‍ കുട്ടപ്പന്‍ ; തമിഴില്‍ സുരാജിന്റെ കഥാപാത്രമായി രവികുമാര്‍

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഇനി തമിഴിലേക്ക്. ‘ഗൂഗിള്‍ കുട്ടപ്പന്‍ എന്നാണ് ചിത്രത്തിന്റെ തമിഴിലെ പേര്. ശബരിയും ശരവണനും ചേര്‍ന്നാണ് ‘ഗൂഗിള്‍ കുട്ടപ്പന്റെ ‘ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സംവിധായകനും പ്രശസ്ത തമിഴ്‌നടനുമായ കെ.എസ് രവികുമാറാണ് മലയാളത്തില്‍ സുരാജ് അഭിനയിച്ച് ഫലിപ്പിച്ച അച്ഛന്‍ കഥാപാത്രത്തെ തമിഴില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. നടന്‍ തര്‍ഷാന്‍ ആണ് സൗബിന്‍ അവതരിപ്പിച്ച മകന്‍ കഥാപാത്രത്തെ തമിഴില്‍ എത്തിക്കുന്നത്. രവികുമാര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയയുമാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളിലെത്തുന്നത്. യോഗി ബാബുവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഫെബ്രുവരി 15 നാണ് ചിത്രീകരണം ആരംഭിക്കുക. ഗിബ്രാന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തെങ്കാശി, കുട്രാലം എന്നിവിടങ്ങളിലാണ് സിനിമ ചിത്രികരിക്കുന്നത്. വിദേശത്തും സിനിമ ചിത്രീകരിക്കുന്നുണ്ട്.

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നിര്‍മിച്ചത്. സൗബിനെയും സുരാജിനെയും കൂടാതെ സൈജു കുറുപ്പ്, മാല പാര്‍വതി, സൂരജ് എന്നിവരും പ്രധാന വേഷങ്ങലിലെത്തി. അരുണാചല്‍ സ്വദേശിനിയായ കെന്റി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News