ആലപ്പുഴ ബൈപാസ്‌: മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി

ആലപ്പുഴ ബൈപാസ്‌ യാഥാർത്ഥ്യമാക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി.

പലവിധ കാരണങ്ങളാൽ മുടങ്ങിയിരുന്ന പദ്ധതി യാഥാർത്ഥ്യമാക്കിയത്‌ മുഖ്യമന്ത്രിയും സർക്കാരും നൽകിയ പിന്തുണയിലൂടെയാണെന്ന്‌ ഗഡ്‌കരി പറഞ്ഞു.

സ്ഥലമേറ്റെടുപ്പും ഫണ്ട്‌ വിനിയോഗിക്കുന്നതിലും സംസ്ഥാന സർക്കാർ കാണിക്കുന്ന ആത്മാർത്ഥത പല പദ്ധതികൾക്കും വേഗം പകരുന്നു. ദേശീയപാത വികസനത്തിൽ പ്രകടിപ്പിക്കുന്ന സഹകരണം എടുത്തുപറയേണ്ടതാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News