എം വി ജയരാജന്‍റെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ പുരോഗതി

കോവിഡ് ന്യുമോണിയ കാരണം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ തുടരുന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ പുരോഗതി കൈവന്നതായി മെഡിക്കൽ ബോർഡ്.

പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവിലും നേരിയ മാറ്റം വ്യക്തമായിട്ടുണ്ട്.

നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ, സി-പാപ്പ് വെന്റിലേറ്റർ സഹായത്തോടെ രക്തത്തിലെ ഓക്‌സിജൻ അളവ് ക്രമീകരിച്ചത് ക്രമേണ പൂർണ്ണമായും ഒഴിവാക്കാൻ ഏതാനും ദിവസങ്ങൾക്കൊണ്ട് സാധിച്ചേക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News