
സർക്കാർ സംവിധാനത്തിൽ അഴിമതി ഉണ്ടായാൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാൻ പ്രത്യേക വെബ്‌സൈറ്റ് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സാധാരണ ഗതിയിൽ ഇത്തരം കാര്യങ്ങളിൽ പരാതി നൽകിയാൽ എന്തെങ്കിലും ഗുണമുണ്ടാകുമോ എന്നുള്ള ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥർക്കും ഇത്തരം കാര്യങ്ങൾ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. എങ്ങനെ പരാതി നൽകണം, അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നുള്ള ആശങ്കയെല്ലാം ജനങ്ങൾക്കുണ്ട്. ഇതിനെല്ലാം പരിഹാരമാകും. അഴിമതിയെ തിരുത്തുന്നതിന് ജനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാകുക. 2021 ലെ പത്തിന കർമപരിപാടികളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.
കയ്യിലുള്ള തെളിവുകൾ അടക്കം ജനങ്ങൾക്ക് വെബ്‌സൈറ്റിലൂടെ സമർപ്പിക്കാൻ കഴിയും. ഫോൺ സന്ദേശം, സ്‌ക്രീൻഷോട്ടുകൾ, ഓഡിയോ, ടെക്‌സ്‌റ്റ് മെസേജസ് എന്നിവ സമർപ്പിക്കാം.
സർക്കാർ സംവിധാനങ്ങളെക്കുറിച്ചുള്ള ദുഷ്‌പ്രവണതകളെക്കുറിച്ച് പരാതിപ്പെടാൻ വെബ്‌സൈറ്റിലൂടെ കഴിയും. പദ്ധതിയുടെ പേര് ജനങ്ങൾക്ക് നിർദ്ദേശിക്കാം. അതിനുള്ള നടപടിക്രമങ്ങളും ചെയ്‌തുവരികയാണെന്ന് മുഖ്യമന്ത്രി
വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here