വടക്കാഞ്ചേരി ലൈഫ് ഭവനപദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വടക്കാഞ്ചേരി ലൈഫ് ഭവനപദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന ഇത്തരം വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആക്ഷേപങ്ങളിലും ആരോപണങ്ങളിലും ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലൈഫ് മിഷന്റെ ഭാഗമായി 2.5 ലക്ഷം കുടുംബങ്ങള്‍ക്ക് സ്വന്തം വീടെന്ന് സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. വളരെ പ്രധാനപ്പെട്ട കാര്യമാണ് ഇന്ന് നടന്നത്. പാര്‍പ്പിടം എന്ന അടിസ്ഥാന ആവശ്യത്തെ വളരെ ഗൗരവപരമായാണ് സര്‍ക്കാര്‍ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ മുന്തിയ പരിഗണനയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വടക്കാഞ്ചേരി നഗരസഭയില്‍ യുഎഇ റെഡ് ക്രസന്റ് എന്ന സംഘടന സ്പോണ്‍സര്‍ഷിപ്പിലൂടെ 140 ഫ്‌ളാറ്റുകളാണ് നിര്‍മ്മിക്കുന്നത്. ഭവനസമുച്ചയത്തോടൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രവും നിര്‍മ്മിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന ഇത്തരം വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആക്ഷേപങ്ങളിലും ആരോപണങ്ങളിലും ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിവിധ പദ്ധതികളിലൂടെ 8803 കോടി രൂപയുടെ വീട് നിര്‍മ്മാണം ആണ് ഇതുവരെ സര്‍ക്കാര്‍ സാധ്യമാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News