സംസ്ഥാനത്തെ വാക്‌സിനേഷന്‍ 1 ലക്ഷം കഴിഞ്ഞു; ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് 294 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (39) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3416) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1620, എറണാകുളം 3145, ഇടുക്കി 986, കണ്ണൂര്‍ 1662, കാസര്‍ഗോഡ് 507, കൊല്ലം 1286, കോട്ടയം 1724, കോഴിക്കോട് 1749, മലപ്പുറം 1362, പാലക്കാട് 1345, പത്തനംതിട്ട 1587, തിരുവനന്തപുരം 2402, തൃശൂര്‍ 3416, വയനാട് 788 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം.

ഇതോടെ ആകെ 1,07,224 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here