
തന്‍റതായ നിലപാടും കഥാപാത്രങ്ങളിലെ പുതുമയും കൊണ്ട് ആരാധകരെ സൃഷ്ടിച്ച നടിയാണ് തപ്സി പന്നു. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഠിനമായ പരിശ്രമം നടത്തുന്ന തപ്സിയെ വിമര്‍ശകര്‍ വരെ അഭിനനന്ദിക്കാറുണ്ട്.ഇപ്പോള്‍ ബാറ്റും ബോളുമായി ക്രീസിലിറങ്ങി തപ്സി പന്നുവിന്റെ സബാഷ് മിതുവിലെ ക്രിക്കറ്റ് പരിശീലന ചിത്രങ്ങള്‍ ഏറ്റെടുത്തികിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിതം സിനിമയാകുന്ന ചിത്രത്തിനുവേണ്ടി ക്രിക്കറ്റ് പരിശീലനം നടത്തുന്ന താപ്സിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
‘സബാഷ് മിതു’ എന്നാണ് ചിത്രത്തിന്റെ പേര്. വെള്ളിത്തിരയില്‍ മിതാലിയെ അവതരിപ്പിക്കുന്നതിനായുള്ള കഠിന പരിശ്രമത്തിലാണ് തപ്സി ഇപ്പോള്‍.
പ്രശസ്ത കോച്ച് നൂഷിന്‍ അല്‍ ഖദീറാണ് തപ്സിയ്ക്ക് പരിശീലനം നല്‍കുന്നത്. ബാറ്റിംഗ് സ്‌റ്റൈലും ഫൂട്വര്‍ക്കും സ്‌ക്രീനിലെ ചുവടുകള്‍ ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററുടേതിന് സമാനമാകണമെന്നതിനാലാണ് പരിശീലനം നടത്താന്‍ തപ്സി തീരുമാനിച്ചത്.
ബാറ്റിനോടും ബോളിനോടുമുള്ള എന്റെ പ്രണയം വീണ്ടും ആരംഭിച്ചു. ഒരുപാട് ദൂരമുണ്ട് പോകാന്‍. ഇതൊരു നാഴികകല്ലാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാണ് തപ്സി ട്വീറ്റ് ചെയ്തത്.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മിതാലി രാജിന്റെ ജീവിത കഥ പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ ധോലാക്കിയ പറഞ്ഞു. പ്രിയ ആവേന്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here