‘പുഷ്പ’ ഓഗസ്റ്റ് 13ന് തിയേറ്ററുകളില്‍

അല്ലു അര്‍ജുന്‍റെ ‘അങ്ങ് വൈകുണ്ംപുരം’ 2020 ലെ തന്നെ ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. ടിവിയിലും നെറ്റ്ഫ്‌ലിക്‌സിലും എല്ലാം തന്നെ വലിയ വിജയം തീര്‍ത്തു നിറഞ്ഞു നിന്നു ഈ ചിത്രം. കോവിഡ് ഭീതികള്‍ മാറ്റി, പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തി സിനിമകള്‍ ആസ്വദിക്കാനുള്ള ആത്മവിശ്വാസം കൂടി പകരുകയാണ് താരം തന്റെ പുതിയ ചിത്രമായ പുഷ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ. സുകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഓഗസ്റ്റ് 13 ന് തിയേറ്ററുകളില്‍ എത്തും. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സിന്റെ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ആന്ധ്രയിലെ കുന്നുകളില്‍ നടക്കുന്ന ചന്ദന കള്ളക്കടത്തിന്റെ സങ്കീര്‍ണ്ണതയാണ് അവതരിപ്പിക്കുന്നത്, ഒപ്പം ഒരു മനുഷ്യന്‍ ദുരാഗ്രഹത്താല്‍ എത്തിച്ചേര്‍ന്ന വഴികളിലെ സങ്കീര്‍ണ്ണതകളും പറയുന്നു. നിര്‍മ്മാതാക്കളായ നവീന്‍ യെര്‍നെനിയും രവിശങ്കറും പുഷ്പയുടെ റിലീസ് പ്രഖ്യാപിച്ചതിലുള്ള തങ്ങളുടെ സന്തോഷം പങ്കുവച്ചു.

എല്ലാ ഭാഷകളിലെയും കാഴ്ചക്കാര്‍ക്ക് ആസ്വദിക്കാവുന്ന ഒരു ബഹുഭാഷാ ചിത്രമായാണ് തങ്ങള്‍ ഈ ആക്ഷന്‍ ത്രില്ലര്‍ ഒരുക്കിയിരിക്കുന്നതെന്ന് അവര്‍ പറയുന്നു. അല്ലു അര്‍ജുനെ പോലെ ഒരു കിടിലന്‍ ആക്ഷന്‍ താരം തങ്ങളോടൊപ്പം ഉള്ളപ്പോള്‍, കഥാ സന്ദര്‍ഭത്തിന് അതിന്റെ നിശ്ചിത അളവിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുമെന്ന് തങ്ങള്‍ക്കു ഉറപ്പുണ്ടെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

വളരെയധികം ഉദ്ധ്യേകജനകവും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു കഥയാണിത്, ഇതിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു പുത്തന്‍ ഉള്ളടക്കം എത്തിക്കാനായുള്ള ശ്രമമാണ് തങ്ങള്‍ നടത്തിയതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News