
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി കൊല്ലം തഴവയില്‍ നിര്‍മിച്ച ദുരിതാശ്വാസ അഭയ കേന്ദ്രം തുറന്നു. ഏത് ദുരന്ത സാഹചര്യങ്ങളെയും നേരിടാന്‍ തഴവയില്‍ നിര്‍മിച്ച ദുരിതാശ്വാസ അഭയ കേന്ദ്രം പര്യാപ്തമാണെന്ന് റവന്യൂ-ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി കൊല്ലം തഴവയില്‍ നിര്‍മിച്ച ദുരിതാശ്വാസ അഭയ കേന്ദ്രത്തിൽ ആയിരത്തോളം പേര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യമുണ്ട്. ചുഴലിക്കാറ്റിനെയും മറ്റു പ്രകൃതിക്ഷോഭങ്ങളെയും അതിജീവിക്കാന്‍ ഉതകുന്ന തരത്തിലാണ് കെട്ടിടത്തിന്റെ നിര്‍മാണരീതി.
തീരപ്രദേശത്തുനിന്നും 10 കിലോമീറ്റര്‍ മാറി, സര്‍ക്കാര്‍ ഭൂമിയിലാണ് അഭയകേന്ദ്രം നിര്‍മിച്ചത്. ഏത് ദുരന്ത സാഹചര്യങ്ങളെയും നേരിടാന്‍ തഴവയില്‍ നിര്‍മിച്ച ദുരിതാശ്വാസ അഭയ കേന്ദ്രം പര്യാപ്തമാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ മൂന്നരക്കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസ സൗകര്യങ്ങള്‍, ശുചിമുറികള്‍, കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍, പൊതു അടുക്കള എന്നിവയാണ് മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.
അഭയ കേന്ദ്രത്തിന്റെ നടത്തിപ്പിനായി തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ ഷെല്‍ട്ടര്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രവര്‍ത്തിക്കും. പ്രകൃതിക്ഷോഭം ഇല്ലാത്ത സമയങ്ങളില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഷെല്‍റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനങ്ങള്‍ കൈക്കൊള്ളും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here