
കൊല്ലത്ത് അവശനിലയിൽ തീരത്തടിഞ്ഞ ഡോൾഫിന്‍റെ പ്രാണൻ രക്ഷപെടുത്താൻ കോസ്റ്റൽ പോലീസ് നടത്തിയ ശ്രമം വിഫലമായി. തങ്കശ്ശേരി പുലുമുട്ടിനു സമീപമാണ് ഡോൾഫിനെ കണ്ടെത്തിയത്.
വംശനാശ ഭീഷണി നേരിടുന്ന ഡെൽഫിനസ് വിഭാഗത്തിലെ ഷെഡ്യൂൾ ഒന്നിൽപ്പെട്ട ഡോൾഫിനാണ് പ്രാണൻ വെടിഞ്ഞത്. മത്സ്യ തൊഴിലാളികൾ അറിയിച്ചതനുസരിച്ച് തങ്കശ്ശേരിയിൽ എത്തിയ കൊല്ലം നീണ്ടകര കോസ്റ്റൽ പോലീസ് ആൺ ഡോൾഫിനായി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ചൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ജയന്റെ നേതൃത്വത്തിൽ വെറ്റിനറി അസിസ്റ്റന്റെ സർജൻ സിബിയുടെ നേതൃത്വത്തിൽ പോസ്റ്റ് മാർട്ടം നടത്തി. ശരീരത്തിനേറ്റ ക്ഷതമാണി മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഡോൾഫിന് 90 കിലൊ തൂക്കം, 220 സെന്റിമീറ്റർ നീളം,85 സെന്റിമീറ്റർ ചുറ്റളവുമുണ്ട് മുമ്പും ഡോൾഫിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.പോസ്റ്റ്മാർട്ടത്തിൽ ഡോൾഫിന്റെ ആമാശയത്തിൽ പ്ലാസിറ്റിക്ക് അവശിഷ്ടം ലഭിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here