ഗാസിപൂരില്‍ വന്‍ പൊലീസ് സന്നാഹം; അറസ്റ്റ് വരിക്കാനും തയ്യാറെന്ന് കര്‍ഷകര്‍

ഗാസിപ്പൂരില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം. കര്‍ഷക സമര കേന്ദ്രമായ ഗാസിപ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 11 മണിയ്ക്ക് മുമ്പ് പിരിഞ്ഞു പോകണമെന്ന് പൊലീസ് അന്ത്യശാസനം നല്‍കിയിരുന്നു.

എന്നാല്‍ പോലീസ് അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും കര്‍ഷകര്‍ ഒഴിഞ്ഞു പോകാന്‍ തയ്യാറായിട്ടില്ല. തങ്ങളെ അറസ്റ്റ് ചെയ്താലും സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

ഗാസിപ്പൂരിലേയ്ക്കുള്ള ഗതാഗതം നിര്‍ത്തി. സമരവേദിയ്ക്കരികെ കേന്ദ്ര സേനയുള്‍പ്പെടെയുള്ള വന്‍ പൊലീസ് സന്നാഹം സജ്ജമാണ്. ഗ്രനേഡുമായി സമരവേദി വളഞ്ഞിരിക്കുകയാണ് പൊലീസ്.

അതേസമയം ഗാസിപ്പൂരിന് പിന്നാലെ സിംഘുവിലെയും വൈദ്യുതി വിഛേദിച്ചു. നേരത്തെ ​ഗാസിപൂരിൽ 144 പ്രഖ്യാപിച്ചിരുന്നു. ഗാസിപ്പൂരിലെ സമരസ്ഥലത്തേക്കുള്ള ജലവിതരണവും വൈദ്യുതിയും യുപി സര്‍ക്കാര്‍ നേരത്തെ വിച്ഛേദിച്ചിരുന്നു.

സമരക്കാർക്കെതിരെ പൊലീസ് യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. വെടിവച്ചാലും പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. നാളെ 20000 ട്രാക്ടറുകള്‍ കൂടി ഇറക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News