ഗാസിപ്പൂരിൽ വന്‍ പൊലീസ് സന്നാഹം; സമരം അടിച്ചമർത്താനുള്ള ബിജെപി- ആർഎസ്എസ് ശ്രമം; ശക്തമായി പ്രതികരിച്ച് ഇടതു എംപിമാര്‍

ഗാസിപ്പൂരിൽ സമര വേദിയിലേക്ക് പൊലീസ് എത്തിയതിനെതിരെ ശക്തമായി പ്രതികരിച്ച് കെകെ രാഗേഷ് എംപിയും ബിനോയ് വിശ്വം എംപിയും.

പൊലീസിനേയും ഭരണകൂടത്തെയും ഉപയോഗിച്ച് ബിജെപിയും ആർഎസ്എസും സമരം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് കെകെ രാഗേഷ് എംപി ആരോപിച്ചു. പൊലീസിന് തങ്ങളെ അറസ്റ്റ് ചെയ്യുകയോ ജയിലിലടക്കുകയോ ചെയ്യാം.- കെകെ രാഗേഷ് എംപി പറഞ്ഞു.

വെടിവെച്ചാലും സമരമുഖത്ത് മുന്നില്‍ തന്നെ നില്‍ക്കും. അത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ല. രാജ്യത്തെ കര്‍ഷകരുടെ ഇച്ഛാശക്തിയെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നും രാഗേഷ് പറഞ്ഞു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും എംപി വ്യക്തമാക്കി.

അതേസമയം കർഷകരുടെ സമരം സമാധാനത്തിന്റേതാണെന്നും പൊലീസും പ്രദേശവാസികളെന്ന വ്യാജേന ബിജെപി നേതാക്കളുമാണ് സമരവേദിയിലേക്ക് എത്തിയതെന്നും എംപി പ്രതികരിച്ചു.

കേന്ദ്രവും പൊലീസും ആർഎസ് എസിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് സമരം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News