വെടിവെച്ചാലും പിന്നോട്ടില്ല; കര്‍ഷകരുടെ ഇച്ഛാശക്തി കേന്ദ്രം കാണാനിരിക്കുകയാണെന്നും കെകെ രാഗേഷ് എംപി

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയു‍ള്ള കര്‍ഷകരുടെ ഐതിഹാസിക സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര നീക്കത്തില്‍ രൂക്ഷമായ പ്രതിഷേധവുമായി കെകെ രാഗേഷ് എംപി.

സമാധാനപരമായി മാസങ്ങളായി നടക്കുന്ന സമരത്തെ ഏകപക്ഷീയമായി അടിച്ചമര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കര്‍ എന്ന് കിസാന്‍ സഭാ നേതാവും എംപിയുമായ കെകെ രാഗേഷ്.

വെടിവെച്ചാലും ഈ സമരവും ഞങ്ങളും പിന്നോട്ടില്ല. പൊലീസിന് വേണമെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യാം.

കേന്ദ്രത്തിന്‍റെ ഏത് ഭീഷണിക്ക് മുന്നിലും മുട്ട് മടക്കില്ല ഭയപ്പെടുത്തി സമരത്തെ തകര്‍ക്കാമെന്ന് കേന്ദ്രം കരുടേണ്ടതില്ല. കര്‍ഷകരുടെ ഇച്ഛാശക്തി കേന്ദ്രം കാണാനിരിക്കുന്നതെയുള്ളുവെന്നും കെകെ രാഗേഷ് എംപി പറഞ്ഞു.

ഗാസിപൂരില്‍ നിന്ന് അടിയന്തിരമായി ഒഴിഞ്ഞുപോകണമെന്നാണ് പൊലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ കൂടുതല്‍ ശക്തമായി സമരം തുടരുക തന്നെ ചെയ്യും.

സമരസ്ഥലത്തേക്കുള്ള ജലവിതരണവും വൈദ്യുതിയും യുപി സര്‍ക്കാര്‍ വിച്ഛേദിച്ചു. താല്‍കാലിക ശൗചാലയങ്ങള്‍ നീക്കം ചെയ്തു.

രാജ്യത്തെ കര്‍ഷകരെ മുഴുവന്‍ ജയിലിലടച്ചുകൊണ്ട് എത്രകാലം മുന്നോട്ടുപോകാന്‍ കഴിയുമെന്ന് രാഗേഷ് ചോദിച്ചു. രണ്ട് മാസത്തിലേറെയായി കര്‍ഷകര്‍ തുടര്‍ച്ചായി സമരത്തിലാണ്.

150ലേറെ പേര്‍ ഇതിനിടയില്‍ മരണപ്പെട്ടു. എന്നിട്ടും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്.

കരിനിയമങ്ങള്‍ പിന്‍വലിക്കാത്ത പ്രധാനമന്ത്രിയെ എത്രകാലം രാജ്യം സഹിക്കുമെന്ന് കണ്ടറിയാമെന്നും രാഗേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News