മലബാര്‍ സിമെന്‍റ്സ് അ‍ഴിമതിക്കേസ്; വിജിലന്‍സ് കോടതി വിധി ഇന്ന്

മലബാർ സിമെന്റ്സ് അഴിമതി കേസിൽ തൃശൂർ വിജിലൻസ് കോടതി ഇന്ന് വിധി പറയും.സിമന്‍റ് വിപണനത്തിന് ഡീലര്‍മാരെ നിയോഗിച്ചതിൽ 2001 മുതൽ 2006 വരെ കാലയളവിൽ ക്രമക്കേടുകൾ കാരണം 3 കോടിയോളം രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായതായാണ് വിജിലൻസിന്റെ കുറ്റപത്രത്തിലുള്ളത്.

2001 മുതൽ 2006 വരെ കാലയളവിൽ മലബാർ സിമെന്റ്‌സിൽ നടന്ന അഴിമതി കേസില്‍ ഏഴ് പ്രതികളാണുള്ളത്. മുൻ മാനേജിങ് ഡയറക്ടര്‍ SS മോനി, ജനറല്‍ മാനേജരായിരുന്ന മുരളീധരന്‍ നായര്‍,വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്‍, രാധാകൃഷ്ണന്റെ സഹായി എസ്.വടിവേലു, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി,കമ്പനി ഡയറക്ടര്‍മാരായ L കൃഷ്ണകുമാര്‍,

T പത്മനാഭന്‍ നായര്‍ എന്നിവരാണ് പ്രതികള്‍. വി.എം. രാധാകൃഷ്ണന്‍ മാനേജിങ് ഡയറക്ടറായ കോയമ്പത്തൂരിലെ എ.ആര്‍.കെ. വുഡ് ആന്‍ഡ് മെറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നൽകിയ കരാറിലാണ് ക്രമക്കേട്.

അഴിമതി കേസുകളുമായി ബന്ധപ്പെട്ട് മലബാർ സിമൻറ്സിലെ കമ്പനി സെക്രട്ടറി ആയിരുന്ന വി.ശശീന്ദ്രനും രണ്ടു മക്കളും നേരത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News