പാര്‍ലമെന്‍റ് സമ്മേളനം ഇന്ന്; കര്‍ഷക സമരത്തിന്‍റെ തീച്ചൂളയില്‍ രാജ്യ തലസ്ഥാനം; പാര്‍ലമെന്‍റിലും പ്രതിഷേധമുയരും

കര്‍ഷക സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രണ്ടുമാസത്തിലേറെയായി തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാവും സമരത്തിനെതിരെ കേന്ദ്രത്തിന്‍റെ നിലപാടിനെ തുടര്‍ന്ന് പ്രതിപക്ഷ പ്രസംഗത്തിലൂടെയാവും ഇന്ന് സഭ ആരംഭിക്കുക.

പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി ഘാസിപൂര്‍ ഉള്‍പ്പെടെയുള്ള സമര കേന്ദ്രങ്ങളില്‍ നിന്നും കര്‍ഷകരെ ഒ‍ഴിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും കര്‍ഷകരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ കേന്ദ്രത്തിന് വീണ്ടും തോല്‍വി സമ്മതിക്കേണ്ടിവന്നു.

27 മുതല്‍ കര്‍ഷകരെ സമര വേദിയില്‍ നിന്നും ഒ‍ഴിപ്പിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിരുന്നു. അന്ത്യശാസനം നല്‍കിയിട്ടും അനുസരിക്കാതിരുന്ന കര്‍ഷകരെ ബലപ്രയോഗത്തോടെ നീക്കാന്‍ പൊലീസ് 28,29 തിയ്യതികളില്‍ രാത്രി ശ്രമിച്ചിരുന്നു.

ഇതിനായി അധിക പൊലീസ് സംവിധാനങ്ങളെയും കേന്ദ്രസേനയെയും ഉള്‍പ്പെടെ ഇറക്കിയെങ്കിലും കര്‍ഷകര്‍ ശക്തമായി നിലപാടെടുത്തതോടുകൂടെ താല്‍ക്കാലികമായി ഒ‍ഴിപ്പിക്കല്‍ നടപടി നിര്‍ത്തിവയ്ക്കുന്നതായി കേന്ദ്രം അറിയിച്ചു.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍മാര്‍ച്ചിന് ആദ്യം അനുമതി നിഷേധിച്ച കേന്ദ്രത്തിന് ഒടുക്കം മാര്‍ച്ചിന് അനുമതി നല്‍കേണ്ടിവന്നു.

ഈ ജാള്യത മറച്ചുപിടിക്കാന്‍ ബിജെപി അനുകൂട കര്‍ഷക നേതാക്കളെയും പ്രവര്‍ത്തകരെയും സമരത്തിലേക്ക് നു‍ഴഞ്ഞു കയറ്റി റാലിയെ ബോധപൂര്‍വം അക്രമാസക്തമാക്കാനുള്ള ബിജെപി ശ്രമം തെ‍ളിവുകളോടെ പുറത്തുവന്നതോടെ ഇതും പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിലയ രീതിയില്‍ ചര്‍ച്ചയാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News