കുത്തിവയ്പ്പ് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും; പുതിയ പ്ലാന്‍റ് ഉടന്‍; വികസന വിപ്ലവത്തിന്‍റെ വ‍ഴിയെ കെഎസ്ഡിപിയും

ഇടതുപക്ഷ സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ വികസന മേഖലയില്‍ വിവിധയിടങ്ങളിലെയും വികസന മാതൃകകള്‍ സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കെഎസ്ഡിപിയിലും വ്യക്തമാണ്. ക‍ഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് കെഎസ്ഡിപി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു അത് പക്ഷേ അനുകരണീയ മാതൃകയായായിരുന്നില്ല. സര്‍ക്കാര്‍ സംവിധാനത്തിന്‍റെ കെടുകാര്യസ്ഥതയെ ചൂണ്ടിക്കാട്ടിയായിരുന്നു.

അ‍ഴിമതിയും വ്യക്തിതാല്‍പര്യങ്ങളും കാരണം കെഎസ്ഡിപി സംവിധാനം പാടെ തകര്‍ന്നു നിര്‍മിച്ച മരുന്നുകള്‍ വിപണിയിലെത്താതെയും ഗുണനിലവാരമില്ലാത്തതിനാല്‍ കയറ്റിയയക്കാന്‍ സാധിക്കാതെയും കെഎസ്ഡിപിയില്‍ തന്നെ കെട്ടിക്കിടന്ന് നശിച്ചു.

ശമ്പളം പോലും നല്‍കാതെ കെഎസ്ഡിപി തൊ‍ഴിലാളികളെ ആത്മഹത്യയുടെ വക്കിലേക്ക് നയിച്ചു. ലക്ഷങ്ങള്‍ വിലവരുന്ന ഗുണനിലവാരമുള്ള യന്ത്രങ്ങള്‍ സംരക്ഷിക്കാനാളില്ലാതെ തുരുമ്പെടുത്ത് നശിച്ചു. മരുന്ന് വിപണിയില്‍ സ്വകാര്യ കുത്തകകള്‍ വലിയ വിലയീടാക്കി സാധാരണക്കാരന്‍റെ കീശ കൊള്ളയടിക്കുമ്പോ‍ഴും തുടര്‍ന്ന ഈ നിഷ്ക്രിയത്വം മരുന്ന് മാഫിയകളെ സഹായിക്കാനാണെന്ന് വ്യക്തമായിരുന്നു.

സാധാരണക്കാര്‍ക്ക് ആശ്വാസമായി കുത്തിവെപ്പ് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള കേരളാ ഡ്രഗ്സ് ആന്റ്…

Posted by E.P Jayarajan on Thursday, 28 January 2021

വിഎസിന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കെഎസ്ഡിപിയുടെ നവീകരണത്തിന് തുടക്കം കുറിച്ചെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മിച്ച ബീറ്റാലാക്ടം പ്ലാന്‍റ് ഉള്‍പ്പെടെ സംരക്ഷിക്കപ്പെടാതെ കമ്പനിയെ നാശത്തിലേക്കും അടച്ച് പൂട്ടലിലേക്കും നയിച്ചു.

പിന്നീട് അധികാരത്തിലെത്തിയ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കമ്പനി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നവീകരണത്തിന് വേഗം നല്‍കി.

രണ്ടാംഘട്ട പ്രവര്‍ത്തനമായി ഈ സര്‍ക്കാര്‍ വന്ന ഉടനെതന്നെ നോണ്‍ ബീറ്റാലാക്ടം പ്ലാന്റ് സ്ഥാപിച്ചു. വൈവിധ്യവല്‍ക്കരണവും സാധ്യമാക്കി. കമ്പനി നഷ്ടത്തില്‍ നിന്ന് കരകയറി ലാഭത്തിലേക്ക് ചുവടുവെച്ചു. നിലവില്‍ എട്ട് കോടിയോളം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി സംസ്ഥാനത്തിനകത്ത് മാത്രമല്ല രാജ്യത്തിന് പുറത്തും മരുന്ന് വിതരണം ചെയ്യുന്നു.

കൊവിഡ് പ്രതിസന്ധിക്കിടിയില്‍ കെസ്ഡിപിയുടെ പങ്ക് നിര്‍ണായകമായിരുന്നു. നഷ്ടത്തിലായിരുന്ന കമ്പനി നാലുവര്‍ഷം കൊണ്ട് ചരിത്രത്തിലാദ്യമായി 100 കോടിക്ക് മുകളില്‍ വിറ്റുവരവും നേടി.

മൂന്നാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ കുത്തിവപ്പ് മരുന്ന് നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നത്. കഴിഞ്ഞ നവംബറില്‍ യന്ത്രങ്ങള്‍ സ്ഥാപനത്തിലെത്തി പ്രവര്‍ത്തനം തുടങ്ങേണ്ടതായിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ വൈകി. ഉടന്‍ തന്നെ പ്ലാന്റ് കമ്മീഷന്‍ ചെയ്ത് മരുന്ന് ഉല്‍പാദനം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here