
പിന്‍മടക്കമില്ലെന്നുറപ്പിച്ചുള്ള രാജ്യ തലസ്ഥാനത്തെ കര്‍ഷക സമരം ഇന്ത്യയുടെ പോരാട്ട ചരിത്രത്തില്‍ ഉശിരുള്ളൊരു ഏട് കൂടി എഴുതിച്ചേര്‍ക്കുകയാണ്.
മാസങ്ങളോളം ഭരണകൂടത്തിന്‍റെയും റാന്‍മൂളികളുടെയും സര്‍വസന്നാഹങ്ങളും നിരത്തി എതിര്‍ത്ത് നിന്നിട്ടും ആ മഹാകര്‍ഷക സഞ്ജയത്തെ തെല്ലൊന്ന് ചിതറിക്കാന്‍ പോലും മുതലാളിത്തത്തിന് പാദസേവ ചെയ്യുന്ന ഭരണകൂടത്തിന് സാധിച്ചില്ല.
കര്‍ഷക നേതാക്കളുടെ നേതൃപാഠവം ഈ മഹാസമരത്തിന് വലിയ മുതല്‍ക്കൂട്ടാണ്. സിപിഐഎം സംസ്ഥാന സമിതി അംഗവും എംപിയുമായ കെകെ രാഗേഷ് സമരത്തിന്‍റെ ആദ്യ ദിനം മുതല്‍ കര്‍ഷകര്‍ക്കൊപ്പം ദില്ലിയിലെ തെരുവീധികളിലുണ്ട്. പോരാട്ടത്തിന്‍റെ ചൂടും തണുപ്പും വീറും വീരും കര്‍ഷകര്‍ക്കൊപ്പം തന്നെ പങ്കിട്ട്.
ബില്ല് സഭയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ബില്ലിനെതിരെ സഭയില്‍ ശക്തമായ നിലപാടെടുക്കുകയും ഇതിന്‍റെ ഭാഗമായി നടപടി നേരിടുകയും ചെയ്ത എംപിമാരില്‍ ഒരാലാണ് കെകെ രാഗേഷ്.
സമരത്തിലെ കെകെ രാഗേഷിന്‍റെ പങ്കാളിത്തത്തെയും നേതൃപാഠവത്തെയും കുറിച്ച് യുപിയില്‍ നിന്നുള്ള കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിന്‍റെ പ്രതികരണം
“അഖിലേന്ത്യാ കിസാൻ സഭയുടെ നേതാവ് മാത്രമല്ല അദ്ദേഹം. എം. പി കൂടിയാണ്.. ഇദ്ദേഹമാണ് രാജ്യസഭയിൽ ഈ മൂന്നു നിയമങ്ങളും കൊണ്ട് വന്നപ്പോൾ ശക്തമായി എതിർത്ത് സസ്പെൻഷൻ വാങ്ങിയ ഒരാൾ… അദ്ദേഹം ഇവിടെ വന്നത് കേവലം പ്രസംഗിക്കാൻ വേണ്ടി മാത്രമല്ല.
പൊലീസ് അക്രമം നടത്തിയാൽ പ്രതിരോധിക്കാൻ നമ്മുടെ സുഹൃത്ത് രാഗേഷ് ജി നമ്മോടൊപ്പം മുന്നിൽ ഉണ്ടാകും. ജയിലിൽ പോകണമെങ്കിൽ എത്ര ദിവസമായാലും നിങ്ങളോടൊപ്പം ജയിലിലും അദ്ദേഹം ഉണ്ടാകും..”
ഇടതുപക്ഷത്തിന്‍റെയും ഇടത് കര്‍ഷക സംഘടനകളുടെയും സമരത്തിലെ നിര്‍ണായക പങ്കാളിത്തത്തിന്‍റെ തെളിവാണ് രാകേഷ് ടിക്കായത്തിന്‍റെ പ്രതികരണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here