സംസ്ഥാന ചലച്ചിത്ര പുരസ്‍കാര വിതരണം ഇന്ന്; പ്രവേശനം ജേതാക്കള്‍ക്കും ക്ഷണിതാക്കള്‍ക്കും മാത്രം

2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ജെസി ഡാനിയല്‍ പുരസ്‌കാരത്തിന്റെയും വിതരണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് ആറ് മണിക്ക് ടാഗോര്‍ തിയറ്ററിലാണ് ചടങ്ങ് നടക്കുക. ചടങ്ങില്‍ അവാര്‍ഡ് ജേതാക്കള്‍ക്കും ക്ഷണിതാക്കള്‍ക്കും മാത്രമാണ് പ്രവേശനാനുമതി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജേതാക്കളുടെ പുരസ്‌കാര സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, അഡ്വ. വി എസ് സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ശശി തരൂർ, സുരേഷ് ഗോപി, വി എസ് ശിവകുമാർ എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐഎഎസ്, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, കെടിഡിസി ചെയർമാൻ എം വിജയകുമാർ, സാംസ്‌കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ പി ശ്രീകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാരിന്‍റെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ജെ സി ഡാനിയേൽ അവാർഡ് നൽകി സംവിധായകൻ ഹരിഹരനെ ചടങ്ങിൽ ആദരിക്കും.

ഒക്ടോബര്‍ 13നായിരുന്നു 50-ാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതിക്ക് മികച്ച നടിക്കും, ആഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറംമൂടിന് മികച്ച നടനുമുള്ള പുരസ്‌കാരം ലഭിച്ചു. ജെല്ലിക്കെട്ടിന് ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു മികച്ച സംവിധായകനുള്ള പുരസ്‌കാരം.

പുരസ്കാരങ്ങള്‍ ഇങ്ങനെ

മികച്ച നടൻ- സുരാജ് വെഞ്ഞാറമൂട്

മികച്ച നടി- കനി കുസൃതി

സംവിധായകൻ- ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്)

മികച്ച സിനിമ- വാസന്തി

മികച്ച സ്വഭാവ നടൻ- ഫഹദ് ഫാസില്‍

മികച്ച സ്വഭാവ നടി- സ്വാസിക (വാസന്തി)

മികച്ച രണ്ടാമത്തെ സിനിമ- കെഞ്ചീര (മനോജ് കാന)

മികച്ച സംഗീത സംവിധായകൻ- സുഷിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്സ്)

മികച്ച നവാഗത സംവിധായകന്‍- രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)

മികച്ച ബാലതാരം- വാസുദേവ് സജീഷ് മാരാര്‍, കാതറിന്‍

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്- വിനീത് കൃഷ്ണന്‍ (ലൂസിഫര്‍)

പ്രത്യേക ജൂറി പരാമര്‍ശം- നിവിന്‍ പോളി (മൂത്തോന്‍)

പ്രത്യേക ജൂറി പരാമര്‍ശം- അന്ന ബെന്‍

പ്രത്യേക ജൂറി പരാമര്‍ശം- പ്രിയംവദ

മികച്ച തിരക്കഥ- പി എസ് റഫീഖ് (തൊട്ടപ്പന്‍)

മികച്ച കുട്ടികളുടെ ചിത്രം- നാനി

പ്രത്യേക ജൂറി അവാര്‍ഡ്- സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍- മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം

മികച്ച ചലച്ചിത്ര ലേഖനം- മാടമ്പള്ളിയിലെ മനോരോഗി- ബിബിന്‍ ചന്ദ്രന്‍

മികച്ച ഛായാഗ്രാഹകൻ- പ്രതാപ് പി നായർ

മികച്ച ഗായകൻ- നജീം അർഷാദ് (കെട്ടിയോളാണന്റെ മാലാഖ)

മികച്ച ഗായിക- മധുശ്രീ നാരായണൻ (കോളാംബി)

മികച്ച ഗാനരചയിതാവ്- സുരേഷ് ഹരി

മികച്ച കഥ- ഷാഹുൽ അലിയാർ (വരി)

മികച്ച ചിത്രസംയോജകന്‍- കിരണ്‍ദാസ് (ഇഷ്ക്)

കലാമൂല്യമുള്ള ജനപ്രിയ സിനിമ- കുമ്പളങ്ങി നൈറ്റ്സ്

മികച്ച ശബ്ദമിശ്രണം- കണ്ണന്‍ ഗണപതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News