72കാരനായി ഞെട്ടിച്ച് ബിജു മേനോൻ ;വൈറലായി പുതിയ പോസ്റ്റര്‍

ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‛ആർക്കറിയാം′എന്ന ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ​ഗംഭീര മെയ്ക്കോവറിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മുഖത്ത് ചുളിവുകൾ വീണ, മുടിയും മീശയും നരച്ച ഒരു എഴുപത്തിരണ്ടുകാരനായ ഇട്ടിയവറ എന്ന കഥാപാത്രമായാണ് ബിജു മേനോൻ ചിത്രത്തിലെത്തുന്നത്. ചിത്രം ഇതിനോടകം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി കഴിഞ്ഞു.

പാർവതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛൻ റോളിലാണ് ബിജു.ഷറഫുദ്ദീനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോവിഡ് കാലം പശ്ചാത്തലമാക്കുന്ന ചിത്രം മൂൺഷോട്ട് എൻറർടെയ്‍ൻമെൻറ്സിൻറെയും ഒപിഎം ഡ്രീമിൽ സിനിമാസിൻറെയും ബാനറുകളിൽ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് നിർമിക്കുന്നത്.

മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. ജി. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. നേഹ അയ്യരും യക്സൻ ഗാരി പെരേരയും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News