ഏതോ ജന്മ കല്പനയിൽ, ഏതോ ജന്മ വീഥികളിൽ… അച്ഛനൊപ്പമു‍ള്ള ഓർമ്മചിത്രവുമായി മുരളി ഗോപി

സിനിമാലോകത്തിന് ഭരത് ഗോപിയെ നഷ്‌ടമായിട്ട് 13 വർഷങ്ങൾ തികയുന്ന ദിവസമാണിന്ന്. അഭ്രപാളികളിൽ വസന്തം തീർത്ത ഗോപിയുടെ മകനായ മുരളി ഗോപി അച്ഛന്‍റെ വഴിത്താരകളിൽ മറ്റൊരു വിസ്മയമായി മുന്നേറുകയാണ്. അച്ഛന്‍റെ ഓർമ്മദിനത്തിൽ, അച്ചനൊപ്പമുള്ള ചിത്രവും അദ്ദേഹം വേഷമിട്ട സിനിമയായ ‘പാളങ്ങളിലെ’ ഗാനത്തിന്റെ വരികളും കൊണ്ട് അഞ്ജലി തീർക്കുകയാണ് മുരളി ഗോപി. ദേശീയ പുരസ്ക്കാരം ഉൾപ്പെടെ വാരിക്കൂട്ടിയ ഭരത് ഗോപിയുടെ പ്രശംസനീയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ‘പാളങ്ങൾ’ സിനിമയിലെ വാസു മേനോൻ.

“എതോ ജന്മകൽപ്പനയിൽ… ഏതോ ജന്മവീഥികളിൽ… ഇന്നും നീ വന്നു… ഒരു നിമിഷം… ഈ ഒരു നിമിഷം. വീണ്ടും നമ്മൾ ഒന്നായ്‌…” എന്ന വരികളാണ് മുരളി ഗോപി കുറിച്ചത്.

Step 2: Place this code wherever you want the plugin to appear on your page.

“എതോ ജന്മകൽപ്പനയിൽ…
ഏതോ ജന്മവീഥികളിൽ…
ഇന്നും നീ വന്നു…
ഒരു നിമിഷം…
ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്‌…” 🙏🏽
Jan 29

Posted by Murali Gopy on Thursday, 28 January 2021

കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ഭരത് ഗോപിയുടെ ജന്മവാർഷിക ദിനത്തിൽ കുടുംബവുമൊത്തുള്ള ഒരു ചിത്രം മുരളി ഗോപി പോസ്റ്റ് ചെയ്തിരുന്നു. അച്ഛനമ്മമാരും സഹോദരിയും ഉൾപ്പെട്ട ചിത്രങ്ങൾ വളരെ മുരളിയുടെ പക്കൽ വിരളമാണ്. അങ്ങനെ ചിത്രങ്ങൾക്കായി പോസ് ചെയ്യുന്ന പ്രകൃതക്കാരനല്ലായിരുന്നു ഗോപി. അന്ന് കുറിച്ച വാക്കുകൾ ചുവടെ:

“കുടുംബസമേതം നമ്മൾ ഒരു ഫോട്ടോയ്ക്കായി പോസ് ചെയ്തിട്ടില്ല എന്ന കാര്യം അച്ഛന്റെ ഈ ജന്മവാർഷിക ദിനത്തിൽ ഞാൻ ഓർക്കുന്നു. കുട്ടികൾ ലൈംലൈറ്റിൽ വരാതിരിക്കാൻ അങ്ങ് ജാഗ്രത പുലർത്തി. സിനിമാ നടന്റെ ജീവിതം എന്നതിനെ വാർത്തുടച്ച് അതിൽ നിന്നും ഞങ്ങൾക്ക് പഠിക്കാൻ അവസരം തന്നു. താങ്കൾ ജീവിതത്തിന്റെ ബദ്ധപ്പാടുകളിൽ പെടുകയും അതിൽ നിന്നും കരകയറുകയും ചെയ്തതെങ്ങനെ എന്ന് ഞാൻ ഓർക്കുന്നു. ഉയരങ്ങളിൽ നിന്നുള്ള പതനവും ഉയിർത്തെഴുന്നേൽപ്പും എങ്ങനെയായിരുന്നു എന്നും ഞങ്ങൾ കണ്ടു. ഓരോ നിമിഷവും ഞാൻ താങ്കളെ ഓർക്കുന്നു, മഹാനായ അച്ഛനായതിന്, ഒരു പ്രതിഭാസമായതിന്. ഞങ്ങളെ എല്ലാം പഠിപ്പിച്ചതിന്, ഞങ്ങൾക്ക് പാഠമായതിന്‌, നന്ദി.”

ഭരത് ഗോപി-ജയലക്ഷ്മി ദമ്പതികൾക്ക് രണ്ടു മക്കളാണ്; മകൻ മുരളിയും മകൾ മിനുവും. വി.ജി. മുരളീകൃഷ്ണൻ ആണ് സിനിമയിൽ മുരളി ഗോപിയായി മാറിയത്. ഏതാനും വർഷങ്ങൾക്ക് മുൻപ് അച്ഛന്റെ ഓർമ്മയിൽ മുരളി ഗോപി ഒരു വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു.

മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച മുരളി ഗോപി സിനിമയിൽ ഒട്ടേറെ റോളുകൾ കൈകാര്യം ചെയ്തു കഴിഞ്ഞു. തിരക്കഥാകൃത്ത്, നടൻ, ഗാനരചയിതാവ്, ഗായകൻ തുടങ്ങിയ നിലകളിൽ മുരളി സിനിമയിൽ എത്തിക്കഴിഞ്ഞു. പക്ഷെ പ്രേക്ഷകർ ഏറ്റവുമധികം കയ്യടികൾ നൽകിയത് മുരളിയുടെ തിരക്കഥകൾക്ക്‌ തന്നെ എന്ന് നിസ്സംശയം പറയാം.

ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കമ്മാര സംഭവം, ലൂസിഫർ തുടങ്ങിയ സിനിമകൾ മുരളിയുടെ തൂലികയിൽ പിറന്നതാണ്. ലൂസിഫറാകട്ടെ, മലയാള സിനിമയിൽ ആദ്യ 200 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം കുറിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗം L2 എമ്പുരാൻ സ്ക്രിപ്റ്റും മുരളി ഗോപിയുടേതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News