ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം

കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം. ലോഡ്‌ കയറ്റിയ വാഹനമടക്കം കത്തിനശിച്ചു. ആലുംപീടികയിൽ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർഫാക്ടറിയ്ക്കാണ് തീപിടിച്ചത്.

ഇന്നലെ അർധ രാത്രിയാണ്‌ തീപിടിച്ചത്‌. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനകളും നാട്ടുകാരും പൊലീസും ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അമ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News