ആ സൂപ്പർ ഹിറ്റ് സിനിമയിൽ മമ്മൂട്ടിയുടെ നായിക ഞാനായിരുന്നു , പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി നമിത

തെന്നിന്ത്യൻ സിസിമയിൽ ഗ്ലാമർ പ്രദർശനത്തിലൂടെ പേരെടുത്ത താര സുന്ദരിയാണ് നടി നമിത. തന്റേതായ ആരാധകരെ സിനിമാലോകത്ത് വളരെ പെട്ടെന്ന് തന്നെ സൃഷ്ടിക്കാൻ നമിതയ്ക്ക് കഴിഞ്ഞു. തമിഴ്, മലയാളം ഉൾപ്പടെ നിരവധി ഭാഷകളിൽ ഗ്ലാമറസ് വേഷങ്ങളിലൂടെയും മറ്റും യുവ പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്തു നമിത.

തമിഴിലേയും മലയാളത്തിലേയും സൂപ്പർസ്റ്റാറുകൾക്കൊപ്പവും മികച്ച സംവിധായകർക്കൊപ്പവും പ്രവർത്തിക്കാനും നമിതയ്ക്ക് അവസരം ലഭിച്ചിരുന്നു. നിർമ്മാതാവും നായികയായും സിനിമയിലേക്ക് തിരികെയെത്താൻ ഒരുങ്ങുകയാണ് നമിത ഇപ്പോൾ. അതേ സമയം സിദ്ധീഖിന്റെ സംവിധാവത്തിൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഒരു ചിത്രത്തിൽ തനിക്ക് ലഭിച്ച അവസരം മുടങ്ങിപ്പോയതിനെപ്പറ്റി താരം വെളിപ്പെടുത്തിയിരിക്കുയാ് ഇപ്പോൾ.

ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലാണ് നമിതയ്ക്ക് മമ്മൂട്ടിയുടെ നായികയാകാൻ അവസരം ലങിച്ചത്. ഈ ചിത്രത്തലേക്ക് തന്നെ വിളിച്ചിരുന്നെന്നു എന്നാൽ പിന്നീട് ആ അവസരം നഷ്ടപ്പടുകയുമായിരുന്നുവെന്നുമാണ് നമിത പറയുന്നത്.

ക്രോണിക് ബാച്ചിലറിൽ രംഭ അവതരിപ്പിച്ച ഭാമ എന്ന കഥാപാത്രത്തിന്റെ റോളിലേക്കാണ് തന്നെ വിളിച്ചത്. ആ സമയത്തൊന്നും തനിക്ക് മാനേജർ ഒന്നുമുണ്ടായിരുന്നില്ലെന്നും ആ അവസരം നഷ്ടമായതിൽ ഇപ്പോഴും സങ്കടം തോന്നാറുണ്ടെന്നും നമിത പറഞ്ഞു. എന്നാൽ ക്രോണിക് ബാച്ചിലറിന്റ തമിഴ് പതിപ്പിൽ അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചുവെന്നും നമിത പറഞ്ഞു.

തമിഴിലെ മുൻനിര നടൻമാർക്കൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും അജിത്തിനൊപ്പം അഭിനയിച്ച ബില്ലയും വിജയ് യുടെ അഴകിയ തമിഴ് മകനുമാണ് തന്റെ പ്രിയ സിനിമകളെന്നും അവർ പറഞ്ഞു. താൻ കണ്ട ഏറ്റവും നല്ല വ്യക്തിത്വത്തിനുടമയും കഠിനാദ്ധ്വാനിയായ നടൻ പ്രഭാസാണ്. തെലുങ്ക് ബില്ലയിൽ അഭിനയിച്ചപ്പോൾ അതു കണ്ടറിഞ്ഞുവെന്നും നമിത പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News