സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം; കര്‍ഷകര്‍ക്ക് നേരെ നാട്ടുകാരെന്ന പേരില്‍ ഒരു വിഭാഗത്തിന്‍റെ പ്രതിഷേധം

ദില്ലി അതിര്‍ത്തിയായാ സിംഘുവില്‍ കര്‍ഷകര്‍ക്ക് നേരെ കയ്യേറ്റം പൊലീസിന്‍റെ ഭാഗത്ത് നിന്നും കര്‍ഷകരുടെ ടെന്‍റുകള്‍ പൊളിച്ചു നീക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

നാട്ടുകാരാണെന്ന് അവകാശപ്പെട്ടെത്തിയ സംഘം കര്‍ഷകര്‍ക്ക് നേരെ ആക്രമണം അ‍ഴിച്ചുവിടുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കര്‍ഷകര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു.

സമരക്കാരുടെ ടെന്‍റ് ഉള്‍പ്പെടെ പൊളിച്ച് നീക്കിക്കൊണ്ട് അക്രമം അ‍ഴിച്ചുവിടുകയുമായിരുന്നു. രണ്ടുമാസത്തിലേറെയായി സമാധാന പൂര്‍ണമായി നടക്കുന്ന സമരത്തില്‍ നാട്ടുകാര്‍ ഉള്‍പ്പെടെ നല്ല സഹകരണമാണ് നല്‍കിയിരുന്നത് എന്നാല്‍ പെട്ടന്ന് നാട്ടുകാര്‍ എന്ന പേരില്‍ ആളുകള്‍ സംഘടിച്ചെത്തി കാരണമേതുമില്ലാതെ അക്രമം അ‍ഴിച്ചുവിട്ടത് സമരം പൊളിക്കാനുള്ള സംഘടിത നീക്കമാണെന്ന് കര്‍ഷക സമര നേതാക്കള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here