ഭക്ഷണം രണ്ടു നേരമായി കുറച്ചു, ഒപ്പം ഷട്ടിൽ കളിയും, വിശേഷങ്ങൾ പങ്ക് വെച്ച് അന്ന രാജൻ

തമിഴ് സംസാരിക്കാൻ ഒരുങ്ങി സിനിമാ പ്രേഷകരുടെ പ്രിയതാരം അന്ന രാജൻ. മെയ്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ച താരം ഇനി തമിഴ് സിനിമയിലും തിളങ്ങും. ഒരു ചിത്രത്തിന്റെ പൈലറ്റ് ഷൂട്ടിങ് പൂർത്തിയായി. കോട്ടയത്തും പുതുച്ചേരിയിലുമായിരുന്നു ഷൂട്ടിങ്. പുതിയ ചിത്രങ്ങളെക്കുറിച്ചും പുതുച്ചേരിയിൽ നടത്തിയ തന്റെ മെയ്ക്ക് ഓവർ ഫോട്ടോ ഷൂട്ടിനെക്കുറിച്ചും അന്ന രാജൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നു.

‛ലോക്​ഡൗൺ സമയത്ത് എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിച്ചിരുന്നു. പുറത്തൊന്നും പോകുന്നില്ല. എൻഗേജ് ചെയ്യിക്കുന്ന ഒന്നും തന്നെയില്ല.അങ്ങനെയാണ് മെയ്ക് ഓവറിനെക്കുറിച്ചു ചിന്തിക്കുന്നത്. പ്രതീക്ഷിച്ച അത്രയും ശരീരഭാരം കുറയ്ക്കാൻ സാധിച്ചു എന്നൊന്നും കരുതുന്നില്ല. എന്നാലും ഇപ്പോഴത്തെ മെയ്ക് ഓവർ എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്.ഭക്ഷണം രണ്ടുനേരം മാത്രമാണ് ഈ സമയത്തു കഴിച്ചിരുന്നത്. ഏറെ നേരം ഷട്ടിലും കളിച്ചിരുന്നു. മെയ്ക് ഓവറിനു ശേഷമുള്ള ഫോട്ടോഷൂട്ട് പുതുച്ചേരിയിൽ വച്ചായിരുന്നു. ഒത്തിരി സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അതെന്ന്′ അന്ന പറഞ്ഞു.

നാലു ചിത്രങ്ങളാണ് താരം ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്നത്. കഴി‍‍ഞ്ഞ വർഷം താരത്തിന്റേതായി ചിത്രങ്ങൾ ഒന്നും പുറത്തു വന്നിരുന്നില്ല. അവസാനം തിയറ്ററിലെത്തിയ ചിത്രം ‘അയ്യപ്പനും കോശി’യുമായിരുന്നു. അതുകൊണ്ടു തന്നെ ഈ വർഷം അന്നക്ക് പ്രതീക്ഷകളുടേതു കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News