മുന്നാക്ക സംവരണം; ഘടകകക്ഷികൾക്ക് ഇടയിൽ അഭിപ്രായ ഭിന്നത ഉണ്ടെന്ന് സമ്മതിച്ച് എം എം ഹസൻ

മുന്നാക്ക സംവരണ വിഷയത്തിൽ UDF ലെ ഘടകകക്ഷികൾക്ക് ഇടയിൽ അഭിപ്രായ ഭിന്നത ഉണ്ടെന്ന് സമ്മതിച്ച് UDF കൺവീനർ എം എം ഹസൻ. UDF പ്രകടന പത്രിക തയ്യാറാക്കുമ്പോൾ ഏകീക്യത അഭിപ്രായം ആയിരിക്കും എന്ന് ഹസൻ പറഞ്ഞു.

ജമ്മാ അത്തെ ഇസ്ളാമിയുടെ വോട്ട് വേണമോ എന്ന ചോദ്യത്തിന് ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഹസൻ. പുതുച്ചേരിയിൽ BJP യിൽ ചേർന്ന കോൺഗ്രസ് നേതാക്കൾ അധികാര മോഹികൾ ആണ്. ഹാഗിയാ സോഫിയാ വിഷയത്തിൽ കോൺഗ്രസിൻ്റെ നിലപാട് ചർച്ച ചെയ്തിട്ടില്ലെന്ന് ഹസൻ പറഞ്ഞു .

മുന്നാക്ക സംവരണ വിഷയത്തിൽ മുസ്ലിം ലീഗ് വ്യത്യസ്ത നിലപാട് എടുത്തു. ജമ്മാ അത്തെ ഇസ്ളാമിയുടെ വോട്ട് വേണമോ എന്ന ചോദ്യത്തിന് അൽപ്പം കരുതലോടെയായിരുന്നു കൺവീനറുടെ മറുപടി.

ഹാഗിയാ സോഫിയാ വിഷയത്തിൽ കോൺഗ്രസിന് നിലപാട് ഇല്ലെന്ന് ഹസൻ പറഞ്ഞു. പുതുച്ചേരിയിൽ BJP യിൽ ചേർന്ന കോൺഗ്രസ് നേതാക്കൾ അധികാര മോഹികൾ ആണ്.

മുസ്ലിം ലീഗ് ഒരു വർഗ്ഗീയ കക്ഷിയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം എം ഹസൻ പറഞ്ഞു. വിജയരാഘവനും, കെ സുരേന്ദ്രനും ഒരേ ശബ്ദമാണെന്നും ഹസൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News