
ബിജെപി സംസ്ഥാന സമിതി യോഗം തൃശൂരിൽ പുരോഗമിക്കുന്നു. സംസ്ഥാന ബിജെപിയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നതിനിടെ ചേരുന്ന സംസ്ഥാന സമിതിയിൽ ശോഭ സുരേന്ദ്രൻ പങ്കെടുക്കുന്നില്ല.
കെ സുരേന്ദ്രന് എതിരെ മുതിർന്ന നേതാക്കൾ അടക്കം രംഗത്ത് വന്ന സാഹചര്യത്തിൽ കേരളത്തിൻ്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി പി രാധാകൃഷ്ണൻ സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിര്ണയംൻസംബന്ധിച്ച തീരുമാനങ്ങൾ ഇന്ന് ഉണ്ടായേക്കും.
കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായ ശേഷമുള്ള ബിജെപിയുടെ ആദ്യ സമ്പൂർണ്ണ സംസ്ഥാന സമിതി യോഗമാണ് തൃശൂരിലേത്. നിയമസഭാ തെരെഞ്ഞെടുപ്പാണ് പ്രധാന അജണ്ടയെങ്കിലും പാർട്ടിയിലെ വിഭാഗീയത തന്നെയാണ് പ്രധാന ചർച്ച വിഷയം.
സുരേന്ദ്രനെതിരെ പരസ്യമായി രംഗത്ത് വന്ന ശോഭാ സുരേന്ദ്രൻ സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ ഡൽഹിയിലേക്ക് പോയ്. ശോഭ ഡൽഹിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്.
താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാക്കാതെ യോഗത്തിനില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രൻ. അതേസമയം ശോഭയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
കെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയ പിഎം വേലായുധൻ യോഗത്തിനെത്തിയിട്ടുണ്ട്. വി മുരളീധരൻ – കെ സുരേന്ദ്രൻ വിരുദ്ധ ചേരിയിലുള്ള പി കെ കൃഷ്ണദാസ്, സി കെ പത്മനാഭൻ, ജെ ആർ പത്മകുമാർ തുടങ്ങിയവരും സംസ്ഥാന ജനറൽ സെക്രട്ടറി എ കെ നസീറും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം ബിജെപി സ്വയം സാധ്യത പ്രവചിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ നിലനിൽക്കുന്ന തർക്കങ്ങൾക്ക് ഇന്ന് ധാരണയാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here