നെടുമങ്ങാട് അറുപതോളം യൂത്ത് കോണ്‍ഗ്രസുകാര്‍ ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നു

നെടുമങ്ങാട് ‌പനവൂരിൽ യൂത്ത്‌ കോൺഗ്രസിൽനിന്ന്‌ കൂടുതൽ പേർ രാജിവച്ച് ഡിവൈഎഫ്ഐയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.

കഴിഞ്ഞയാഴ്ച യൂത്ത് കോൺഗ്രസ് പനവൂർ മണ്ഡലം പ്രസിഡന്റ്‌ ആസിഫ് ഷാ ഉൾപ്പെടെ നാൽപ്പതോളം പ്രവർത്തകർ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഡിവൈഎഫ്ഐയിൽ ചേർന്നിരുന്നു. ഇതിനു തുടർച്ചയായിട്ടാണ് ഇരുപതിലധികം പ്രവർത്തകർകൂടി കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്.

ബിജെപി – എസ്‌ഡിപിഐ വർഗീയ പാർടികളോടുള്ള കോൺഗ്രസിന്റെ അവിശുദ്ധ കൂട്ടുകെട്ടിലും ജനവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിവച്ച് ഡിവൈഎഫ്ഐയുമായി സഹകരിക്കാൻ തീരുമാനിച്ചതായി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എ ജെ ജാബിർഖാൻ അറിയിച്ചു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് പ്രവർത്തകരെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് സെക്രട്ടറി എൽ എസ് ലിജു, സിപിഐ എം പനവൂർ ലോക്കൽ സെക്രട്ടറി വെള്ളാഞ്ചിറ വിജയൻ, ഡിവൈഎഫ്ഐ പനവൂർ മേഖലാ കമ്മിറ്റി പ്രസിഡന്റ്‌ അനന്തകുമാർ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News