
സിജു വിത്സനെ പ്രധാന കഥാപാത്രമാക്കി രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഇന്നു മുതല്‍’ എന്ന ചിത്രത്തിലെ ഗാനം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നു. മോസം ജേസീ ബാതേ…’എന്ന ഗാനമാണ് ആരാധകരുടെ മനം കീഴടക്കിയിരിക്കുന്നത്. ഗൃഹാതുരതയുണര്‍ത്തുന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത ജാവേദ് അലിയാണ്. പഴയ ഗസല്‍ കേള്‍ക്കുമ്പോള്‍ നമുക്കുണ്ടാകുന്ന അതേ നിര്‍വൃതിയാണ് ഈ ഗാനം കേള്‍ക്കുമ്പോളും നമുക്കുണ്ടാകുക. ഷാരോണ്‍ ജോസഫിന്റെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഹിന്ദി ഗാനങ്ങളിലെന്ന പോലെ തബലയ്ക്ക് പ്രാധാന്യം ഈ ഗാനത്തിലും നല്‍കിയിട്ടുണ്ട്. ജോബി ജോയ് ആണ് തബല വായിച്ചിരിക്കുന്നത്. ഗിറ്റാര്‍ സന്ദീപ് മോഹനും ഓടക്കുഴല്‍ നിഖില്‍ റാമും നിര്‍വ്വഹിച്ചിരിക്കുന്നു. ഫ്രാന്‍സിസ് സേവിയര്‍, ഹെറാള്‍ഡ് ആന്റണി, കരോള്‍ ജോര്‍ജ്, ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, ജോസ്‌കുട്ടി എന്നിവരാണ് ഗാനത്തിന് വയലില്‍ വായിച്ചിരിക്കുന്നത്.
ദ ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില, മെജോ ജോസഫ്, ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്കാണ്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ സൂരാജ് പോപ്‌സ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, ഗോകുലന്‍, സ്മൃതി, അനിലമ്മ എറണാകുളം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എഡിറ്റര്‍ ജംസീല്‍ ഇബ്രാഹിം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഥീഷ് വാസുദേവന്‍, അസോസിയേറ്റ് ഡയറക്ടര്‍ അഖില്‍ വി മാധവ്, ആഷിഷ് ചിന്നപ്പ, അസിസ്റ്റന്റ് ഡയറക്ടര്‍ റെജിന്‍, ആന്റോ ജോസഫ്, ഗോപിക, ഫിനാന്‍സ് കണ്‍ട്രോളര്‍ സുനില്‍ പി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വര്‍ഗ്ഗീസ് പി സി, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here