കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത് ഫാസിസ്റ്റ് നിലപാട്; വൈദ്യുതിയും, ശുദ്ധജലവും നിഷേധിച്ചത് തെറ്റായ നടപടി: എ വിജയരാഘവൻ

കര്‍ഷക സമരത്ത അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് നിയുക്ത സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.

കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് സമരം ഒത്തുതീര്‍പ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്.
പക്ഷേ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുകയും ചെയ്തത് തെറ്റായ നടപടിയാണെന്നും സേനകളെ ഉപയോഗിച്ച് സമരക്കാരെ മര്‍ദ്ദിച്ച് ഒതുക്കുകയുമാണ് ചെയ്യുന്നത്. മുഖം മൂടിയിട്ട് വന്ന് ആര്‍എസ്എസുകാര്‍ ഉള്‍പ്പെടെ കര്‍ഷകരെ മര്‍ദ്ദിക്കുകയാണെന്നും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വലിയ കളങ്കമേറ്റ ദിവസമാണിതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം രാജ്യവ്യാപകമായി വളര്‍ന്നുവരും. കേരളത്തില്‍ ഇടതുപക്ഷവും വിശേഷിച്ച് സിപിഐഎമ്മും ഈ പ്രക്ഷോഭങ്ങളുടെ മുന്നില്‍ അണിനിരക്കും. ഫെബ്രുവരി 6ന് എല്‍ഡിഎഫ് സായാഹ്ന പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വളരെ അപകടരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. ഈ നിയമങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധമാണ് റിപ്പബ്ലിക് ദിനത്തിലും കണ്ടത്. ജനജീവിതത്തെ പ്രയാസകരമാക്കുന്ന നയങ്ങള്‍ നിര്‍ബാധം തുടരുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പെട്രോളിയം ഉള്‍പന്നങ്ങളുടെ വില ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ തൊഴില്‍ നഷ്ടപ്പെട്ടു. തീവ്രവര്‍ഗീയതയ്ക്കപ്പുറത്ത് ജനങ്ങള്‍ക്ക് അനുകൂലമായതൊന്നും ബിജെപി ഭരണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു -മുസ്ലിം വർഗ്ഗീയ വാദികളുമായി കോൺഗ്രസും ലീഗും കൂട്ടുകൂടുന്നു എന്ന് പറഞ്ഞാൽ അതിലെങ്ങനെയാണ് വർഗ്ഗീയത ആവുക എന്നതായിരുന്നു വിജയരാഘവൻ്റെ ചോദ്യം.
ജമാഅത്തെ ഇസ്ളാമിയുമായി ബന്ധം പാടില്ലെന്നത് കോൺഗ്രസ് ദേശീയ നിലപാട് ആണ്, ആ നിലപാട് തള്ളി കളഞ്ഞാണ് സഖ്യം ഉണ്ടാക്കിയത്.

ജമാ അത്തെ ഇസ്ളാമിയുമായി ബന്ധം ഉണ്ടാക്കിയ ആൾ എന്ന ഖ്യാതി ഹസന് ഇരിക്കട്ടെയെന്നും ,
അപകടകരമായ ഈ രാഷ്ട്രീയ നിലപാടിനെ വിമർശിക്കുക തന്നെ ചെയ്യുമെന്നും വിജയരാഘവൻ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel