ജയലളിതയ്ക്ക് പിന്നാലെ ഇന്ദിരാഗാന്ധിയാകാന്‍ കങ്കണ

ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘തലൈവി’ എന്ന ചിത്രത്തിന് ശേഷം ഇന്ദിരാഗാന്ധിയാകാന്‍ കങ്കണ ബോളിവുഡ് താരം കങ്കണ റണാവത്ത്. ഒരുപാട് വിവാദങ്ങള്‍ക്ക് വഴിവെച്ച തലൈവിക്ക് ശേഷം കങ്കണ ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ് ഇതുവരെയും പേരിടാത്ത പുതിയ ചിത്രം. ചിത്രം ഒരു ജീവചരിത്രമല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കങ്കണയാണ് വാര്‍ത്ത തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ‘എന്റെ പ്രിയ സുഹൃത്ത് സായ് കബീറും ഞാനും ഒരു പൊളിറ്റിക്കല്‍ ഡ്രാമചെയ്യാനൊരുങ്ങുകയാണ്. മണികര്‍ണിക ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ് കബീര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.’ എന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്.

കങ്കണയ്ക്ക് പുറമെ ചിത്രത്തില്‍ നിരവധി പ്രമുഖ നടന്‍മാരും എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രമാകില്ലെന്നും കങ്കണയുടെ ഓഫീസ് ഇറക്കിയ പ്രസ്ഥാവനയില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിയെ വ്യക്തമായി മനസിലാക്കാന്‍ ഈ ചിത്രത്തിലൂടെ സാധിക്കുമെന്നും പ്രസ്ഥാവനയില്‍ കങ്കണ പറഞ്ഞു. കങ്കണയുടെ ‘റിവോള്‍വര്‍ റാണി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News