ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം

രാജ്യതലസ്ഥാനത്തെ തന്ത്രപ്രധാന മേഖലയിൽ സ്ഫോടനം. ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. ദില്ലി അബ്ദുൾ കലാം റോഡിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തില്‍ ആളപകടം ഇല്ലെന്ന് പോലിസ് വ്യക്തമാക്കി.

എംബസിക്ക് സമീപം നിർത്തിയിട്ട കാറുകളിലൊന്നിലാണ് സ്ഫോടനമുണ്ടായത് എന്നാണ് പ്രാഥമിക വിവരം
സ്ഫോടനം നടന്നപ്പോള്‍ സമീപത്തുണ്ടായിരുന്ന 5 കാറുകളുടെ ചില്ലുകൾ തകർന്നു.

ദില്ലി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News