സിംഘു അതിർത്തിയിൽ കർഷകർക്ക് നേരെ ആക്രമണം; വിവിധ മേഖലകളില്‍ വോയിസ്‌ കാൾ, ഇന്റർനെറ്റ്‌ സൗകര്യം റദ്ധാക്കി ഹരിയാന സർക്കാർ

സിംഘു അതിർത്തിയിൽ കർഷകർക്ക് നേരെ ആക്രമണം. ദേശിയ പാത ഒഴിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയ സംഘമാണ് അക്രമം അഴിച്ചു വിട്ടത്. ചെങ്കോട്ടയിലെ അക്രമ സംഭവത്തിൽ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഹരിയാനയിലെ വിവിധ മേഖലകളിൽ വോയിസ്‌ കാൾ, ഇന്റർനെറ്റ്‌ സൗകര്യം റദ്ധാക്കി ഹരിയാന സർക്കാർ.

ഉച്ചയോടെയാണ് ഒരു സംഘം ആൾക്കാർ സിംഘുവിലെത്തി കർഷകർക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. പോലീസുകാർ നോക്കി നിൽക്കെ ടെന്റുകള്‍ പൊളിച്ചുനീക്കാനുള്ള അക്രമികളുടെ ശ്രമം കര്‍ഷകര്‍ ചെറുത്തതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. തുടർന്ന് പൊലീസ് കർഷകർക്ക് നേരെ ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

ഇന്നലെ ഗാസിപുരിലെ സമര കേന്ദ്രം ഒഴിപ്പിക്കാനായി പോലിസ് എത്തിയിരുന്നെങ്കിലും കർഷകരുടെ പ്രധിഷേധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. സംഘപരിവാരുകാരാണ്‌ അക്രമത്തിന് പിന്നിലെന്ന് കർഷക നേതാക്കൾ ആരോപിച്ചു.അതേ സമയം ചെങ്കോട്ടയിലെ അക്രമത്തിൽ ആഭ്യന്തര മന്ത്രി അമിട്ട് ഷാ മറുപടി പറയണം എന്നും, കേന്ദ്രസർക്കാർ കർഷകരുമായി ചർച്ച ചെയ്യണമെന്നും കോൺഗ്രസ്‌ മുൻ അദ്യക്ഷൻ വയനാട് MP രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ഗാസിപുർ ഒഴിപ്പിക്കാനുള്ള നീക്കത്തിനു പിന്നാലെ മുസ്സഫർ നഗറിൽ കർഷക, മഹാപഞ്ചായത് ചേർന്ന് സമരം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.അതേ സമയം ഹരിയാനയിലെ വിവിധ മേഖലയിൽ നാളെ വൈകീട്ട് 5 മണി വരെ ഇന്റർനെറ്റും, വോയ്‌സ് കാൾ സൗകാര്യവും ഹരിയാന സർക്കാർ റദ്ധാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here