വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന ‘യുവം’ ട്രെയിലര്‍ പുറത്തിറങ്ങി. അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജോണി മക്കോറയാണ്. ഒരു അഭിഭാഷകനായാണ് അമിത് സിനിമയിലെത്തുന്നത്. നിവിന്‍ പോളി, റഹ്മാന്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് ഫേസ്ബുക്കിലൂടെ ട്രെയിലര്‍ പുറത്തിറക്കിത്. ചിത്രം ഫെബ്രുവരി 12 ന് റിലീസ് ചെയ്യും.
അമിത് ചക്കാലക്കല്‍, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്. ഇന്ദ്രന്‍സും പ്രധാന കഥാപാത്രമായെത്തുന്നു.
ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമല്‍ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് വിതരണം.
ബിജു തോമസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ സൂരറായ് പോട്ട് എന്ന ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here