ദില്ലി സ്ഫോടനം; രാജ്യത്തെ വിമാനത്താവളങ്ങളും സർക്കാർ സ്ഥാപനങ്ങളും ജാഗ്രത പാലിക്കണം എന്ന് സിഐഎസ്എഫ്

ദില്ലിയിൽ സ്ഫോടനം. ഇസ്രായേൽ എമ്പസിക്ക് സമീപം ആണ് സ്ഫോടനം നടന്നത്. രാജ്യത്തെ വിമാനത്താവളങ്ങളും സർക്കാർ സ്ഥാപനങ്ങളും ജാഗ്രത പാലിക്കണം എന്ന് CISF.

ഇസ്രായേൽ എമ്പസിക്ക് 50 മീറ്റർ അകലെ ആണ് സ്ഫോടനം നടന്നത്. നേരിയ സ്ഫോടനമായതിനാൽ ആളപായം ഉണ്ടായില്ലെന്ന് പോലിസ് അറിയിച്ചു . 5 കാറകൾക്ക് കെടുപാടുകൾ സംഭവിച്ചു.റിട്രീറ്റ് പരേഡ് നടക്കുന്ന സ്ഥലത്തുനിന്നും 2 കിലോമീറ്റർ മാറിയാണ് സ്ഫോടനം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും സ്പോടക വസ്തു എറിഞ്ഞതാണെന്നായിരുന്നു പ്രാഥമിക നിഗമനം.

ഒരു കുപ്പിയിൽ വച്ച സ്ഫോടകവസ്തുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊട്ടിത്തെറിച്ചത് തീവ്രത കുറഞ്ഞ ഐ ഇ ഡിയാണെന്നാണ് ലഭിക്കുന്ന സൂചനകൾ.

സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു.

രാജ്യത്തെ വിമാനത്താവളങ്ങൾക്കും സർക്കാർ സ്ഥാപനങ്ങളക്കും CISF ജാഗ്രത നിർദേശം നൽകി .തിങ്കളാഴ്ച ബഡ്ജറ്റ് പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ പ്രലമെന്റ് സുരക്ഷ കൂടുതൽ ശക്തമാക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here